Home ഇനി വയർ നിറച്ച് ഉണ്ണാം, ബില്ല് പേടിക്കേണ്ട തിരൂര്‍ നഗരസഭയിൽ ജനകീയ ഹോട്ടല്‍

ഇനി വയർ നിറച്ച് ഉണ്ണാം, ബില്ല് പേടിക്കേണ്ട തിരൂര്‍ നഗരസഭയിൽ ജനകീയ ഹോട്ടല്‍

ഇനി വയർ നിറച്ച് ഉണ്ണാം, ബില്ല് പേടിക്കേണ്ട
തിരൂര്‍ നഗരസഭയിൽ ജനകീയ ഹോട്ടല്‍

തിരൂർ: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.20 രൂപക്ക് ഉച്ചഭക്ഷണം നല്‍കുന്നതിലൂടെ സാധാരണക്കാരന് ന്യായ വിലക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.തിരൂര്‍ താഴെപാലത്ത് പ്രവര്‍ത്തനമാരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി നസീമ നിര്‍വ്വഹിച്ചു.നഗര സഭ സെക്രട്ടറി എസ്.ബിജു,കൗണ്‍സിലര്‍ ഷബീറലി,സി.ഡി.എസ് പ്രസിഡന്റ് റജുല,വിനു.ടി.പി,രവി തേലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.നഗരസഭ കുടുംബശ്രീയൂണിറ്റിന്റെ കീഴിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.