Home NEWS മാങ്ങാട്ടിരി പാലത്തിലെ പൊന്തക്കാടുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

മാങ്ങാട്ടിരി പാലത്തിലെ പൊന്തക്കാടുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0

മാങ്ങാട്ടിരി പാലത്തിലെ പൊന്തക്കാടുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

തിരൂർ: വെട്ടം പഞ്ചായത്തിന്റെയും തലക്കാട് പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന മാങ്ങാട്ടിരി പാലത്തിലാണ് യാത്രക്കാര്‍ക്ക് ഭീഷണിയായി പൊന്തകാടുകള്‍ വളർന്നിരിക്കുന്നത്.
സമീപ പാലങ്ങളെ അപേക്ഷിച്ച് വീതികുറഞ്ഞ പാലയതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് ഇതുമൂലം യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണ്. പാലത്തില്‍ പടര്‍ന്ന് പന്തലിച്ച പൊന്തകാടുകള്‍ കാരണം വാഹനങ്ങള്‍ വരുന്നത് കാണാത്തതിനാല്‍ നിരവധി അപകടങ്ങളാണുണ്ടായിട്ടുള്ളത്. രാതി സമയങ്ങളിലാണ് അപകട സാധ്യതകൂടുതല്‍. കനോലികനാലിനരികെ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്നതിനാല്‍ തെരുവ് നായ്ക്കളുടെ ശല്യവുംകൂടുതലാണ്.വെട്ടം പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവും നില നില്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here