Home ARTICLE നാസിയ അമേരിക്കയിലേക്ക് പറന്നു, ഗണിതത്തിൽ റിസേർച്ച് ചെയ്യാൻ

നാസിയ അമേരിക്കയിലേക്ക് പറന്നു, ഗണിതത്തിൽ റിസേർച്ച് ചെയ്യാൻ

0
നാസിയ അമേരിക്കയിലേക്ക് പറന്നു, ഗണിതത്തിൽ റിസേർച്ച് ചെയ്യാൻ

കല്പകഞ്ചേരി: വളവന്നൂർ കുറുക്കോളിലെ നാസിയ എന്ന മിടുക്കി ഗണിതത്തിൽ പി.എച്ച്.ഡി എടുക്കുന്നത് അമേരിക്കയിലെ പ്രശസ്‌തമായ ഒക്‌ലോമ യൂണിവേഴ്സിറ്റിയിൽ നിന്ന്. ഐസർ പൂനെയിൽ നിന്ന് ബി.എസ്.എം.എസ് ഇന്റഗ്രെറ്റഡ് പഞ്ചവത്സര ബിരുദം പൂർത്തിയാക്കിയാണ് നാസിയ പി.എച്ച്.ഡി ക്കായി ഒരുങ്ങുന്നത്. പ്ലസ്‌ടു സയൻസിൽ മുഴുവൻ മാർക്കും വാങ്ങിയ നാസിയ മെഡിസിനും എഞ്ചിനീയറിംഗിനും ചേരാതെ ഈ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. പലയിടങ്ങളിൽ നിന്നും എതിർപ്പുകളുണ്ടായെങ്കിലും പൂനെ ഐസറിൽ ചേരാനുള്ള നാസിയയുടെ തീരുമാനം വിജയിക്കുകയായിരുന്നു. ഒക്‌ലിമോ യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ക്കായി കഠിനമായ പല പരീക്ഷകളും നേരിട്ടെങ്കിലും നാസിയ ടിയൂഷന് ചേരാതെ അതെല്ലാം സ്വപ്രയത്നം കൊണ്ട് മറികടന്നു. മാസം ഒന്നര ലക്ഷം രൂപ സ്റ്റയിപ്പെന്റോടെയാണ് നാസിയക്ക് ഒക്‌ലിമോയിൽ അവസരം കിട്ടിയിരിക്കുന്നത്. പഠനത്തോടൊപ്പം ഈ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള അവസരവും ഈ മിടുക്കിക്ക് ലഭിച്ചിട്ടുണ്ട്. കുറുക്കോൾ സ്വദേശി വലിയകത്ത് ഹുസൈന്റെയും സുഹറയുടെയും നാല് മക്കളിൽ ഏറ്റവും ഇളയവളായ നാസിയ എൽ.കെ.ജി മുതൽ പ്ലസ്‌ടു വരെ പഠിച്ചത് നാട്ടിലെ സ്കൂളുകളിലായിരുന്നു. വളവന്നൂർ അൻസാർ ഇ0ഗ്ലിഷ് മീഡിയം സ്‌കൂളിലായിരുന്നു കെ.ജി പഠനം. പിന്നെ പത്താം ക്ലാസ് വരെ വളവന്നൂർ ബാഫഖി യതീംഖാന റസിഡൻഷ്യൽ സ്‌കൂളിലും പ്ലസ്‌ടു പഠനം എടരിക്കോട് പി.കെ.എം.എച്ച്.എസിലും ആയിരുന്നു. നല്ലൊരു ചിത്രകാരി കൂടിയായ നാസിയ ഹൈസ്‌കൂൾ, പ്ലസ്‌ടു പഠന കാലങ്ങളിൽ കാർട്ടൂണ് രചനയിൽ സംസ്ഥാന തലത്തിൽ വരെയെത്തി പ്രതിഭ തെളിയിച്ചിട്ടുണ്ട്. നാസിയയുടെ സഹോദരങ്ങളായ മാർഷിയ ബി.സി.എ യും റംസി ഇ.സി യും ഫാത്തിമ എം.എസ്.സി യും കഴിഞ്ഞതാണ്. ഒരു ലക്ഷ്യവും അതിനായുള്ള പരിശ്രമവുമുണ്ടായാൽ ഏത് കടമ്പയും അനായാസം നമുക്ക് കടക്കാം എന്ന് ഏറെ ആത്മവിശ്വാസതത്തോടെ നാസിയ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here