Home CHARITY കല്പകഞ്ചേരി കുടുംബശ്രീ വനിതകൾ നിർമിച്ച സ്നേഹവീട് കൈമാറി

കല്പകഞ്ചേരി കുടുംബശ്രീ വനിതകൾ നിർമിച്ച സ്നേഹവീട് കൈമാറി

0

കല്പകഞ്ചേരി കുടുംബശ്രീ വനിതകൾ നിർമിച്ച സ്നേഹവീട് കൈമാറി

കല്പകഞ്ചേരി: ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ വനിതകൾ നിർധന കുടുംബത്തിന് നിർമിച്ച സ്നേഹവീട് കൈമാറി. കല്പകഞ്ചേരി നെല്ലിക്കുന്നിലെ തെയ്യമ്പാടി ശാരദയ്ക്കാണ് കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ വീട് നിർമിച്ചു നൽകിയത്.മൂന്ന് ചെറിയ കുട്ടികളുമായി വാടക വീട്ടിൽ വളരെ പ്രയാസത്തിൽ കഴിഞ്ഞിരുന്ന ഈ യുവതിയുടെ പ്രയാസം മനസിലാക്കി ഈ കുടുംബത്തിന് തണലൊരുക്കാൻ കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ മുന്നിട്ടിറങ്ങുകയായിരുന്നു. ആറുലക്ഷം രൂപ ചെലവിൽ രണ്ട് കിടപ്പുമുറികളോടെ സൗകര്യത്തിലുള്ള മനോഹരമായ വീടാണ് കുടുംബശ്രീ അംഗങ്ങൾ നിർമിച്ചുനല്കിയത്. കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. ചടങ്ങിൽ മുൻ ഡി.എം.സി ഹേമലത, എ. ഡി. എം.സി സുരേഷ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടിയാട്ടിൽ ബഷീർ, വാർഡ് മെമ്പർ വിജീഷ്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു

 

 

LEAVE A REPLY

Please enter your comment!
Please enter your name here