Home KERALA ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് തിരൂരിൽ വൻ സ്വീകരണം നൽകും

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് തിരൂരിൽ വൻ സ്വീകരണം നൽകും

0

തിരൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തിരൂരിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കുവാൻ തിരൂർ കോൺഗ്രസ്സ് ഭവനിൽ നടന്ന ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാമൻകുട്ടി പങ്ങാട്ട് ആദ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.എ. പത്മകുമാർ, ടി.കുഞ്ഞമ്മുട്ടി, സൈതുമുഹമ്മദ് ചെറുതോട്ടത്തിൽ, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, സി.പി.മുഹമ്മദലി, അരുൺ ചെമ്പ്ര എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here