Home KERALA എസ്എഫ്ഐ താനൂർ ഏരിയ സമ്മേളന ലോഗോ വി അബ്ദുറഹിമാൻ എംഎൽഎ പ്രകാശനം ചെയ്തു

എസ്എഫ്ഐ താനൂർ ഏരിയ സമ്മേളന ലോഗോ വി അബ്ദുറഹിമാൻ എംഎൽഎ പ്രകാശനം ചെയ്തു

0

താനൂർ: എസ്എഫ്ഐ താനൂർ ഏരിയ സമ്മേനം ഫെബ്രുവരി 14ന്‌ താനൂരിലെ പി ബിജു നഗറിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം താനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെവിഎ കാദർ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് പി അഭിജിത്ത് അധ്യക്ഷനായി.
സിഐടിയു ഏരിയ പ്രസിഡന്റ് എം അനിൽകുമാർ, കെഎസ്കെടിയു ഏരിയ പ്രസിഡന്റ് കെടിഎസ് ബാബു, കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി ടി കെ അരവിന്ദൻ, പ്രവാസി സംഘം ഏരിയ പ്രസിഡന്റ് നൗഷാദ് താനൂർ, ബാലസംഘം ഏരിയ കൺവീനർ പി അജയ്കുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മനുവിശ്വനാഥ്, പി ബഷീർ, പ്രകാശൻ, നഗരസഭ കൗൺസിലർ പിടി അക്ബർ തുടങ്ങിയവർ സംസാരിച്ചു. പി വിശാഖ് സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന്റെ ലോഗോ പ്രകാശനം വി അബ്ദുറഹിമാൻ എംഎൽഎ നിർവഹിച്ചു. ഒഴൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഷ്കർ കോറാട്, കെപി ഷാജി, പി അഭിജിത്ത്, പി വിശാഖ്, മനീഷ, കെ സനദ് എന്നിവർ പങ്കെടുത്തു.
സ്വാഗതസംഘം ഭാരവാഹികൾ: പി വിശാഖ് (കൺവീനർ സമദ് താനാളൂർ (ചെയർമാൻ)

LEAVE A REPLY

Please enter your comment!
Please enter your name here