Home KERALA ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ചു

0

കാളികാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ യുവാവ് വെന്തുമരിച്ചു.
പുല്ലങ്കോട് വെടിവെച്ച പാറയിലുണ്ടായ അപകടത്തില്‍ സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയന്‍ ശാഫിയാണ് (40) മരിച്ചത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.

രാത്രി ഏഴരയോടെയാണ് സംഭവം. സ്രാമ്പിക്കല്ലില്‍ നിന്ന് കാളികാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ശാഫി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെയും കാളികാവ് പോലീസ് 45 മിനിറ്റോളം പരിശ്രമിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്തത്. തിരുവാലി ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here