Home DISTRICT താനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി

താനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി

0

താനൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സി. മമ്മുട്ടി എം.എൽ.എ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സൽമ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി അഷ്റഫ് വികസന കാഴ്ചപ്പാട് വിശദീകരിച്ചു. പ്രളയങ്ങളും കോറോണയും നിപ്പയും മൂലം വന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും ഭക്ഷ്യ സുരക്ഷയോടൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉതകുന്ന രൂപത്തിൽ കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന രൂപത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയിട്ടുള്ളത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. നിയാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷ്യൻ സി.കെ.എം ബാപ്പു ഹാജി, മെമ്പർ മുയ്തീൻ കുട്ടി എന്ന ബാവു, മുൻപ്രസിഡന്റ് സി.കെ.എ.റസാഖ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here