Home EDUCATION തിരൂർ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പുരസ്കാരം ആർച്ചക്ക്

തിരൂർ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പുരസ്കാരം ആർച്ചക്ക്

0

തിരൂർ: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ആര്‍ച്ച എം.ആറിന് ലഭിച്ചു. വളര്‍ന്നു വരുന്ന സാഹിത്യ പ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ആര്‍ച്ചയുടെ മൂര്‍ച്ച എന്ന അപ്രകാശിത കവിതാസമാഹാരത്തിന് ലഭിച്ചു. 15,000 രുപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 28ന് വൈകീട്ട് തിരൂരിൽ നടക്കുന്ന തുഞ്ചന്‍ ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ വെച്ച് എം.ടി. വാസുദേവന്‍ നായര്‍ സമ്മാനിക്കും.പാലക്കാട് ജില്ലയിലെ കാരാകുര്‍ശ്ശി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും എം. രാമചന്ദ്രന്‍, സുലോചന ദമ്പതികളുടെ മകളുമാണ് ആര്‍ച്ച. 30 വയസ്സില്‍ താഴെയുള്ള കവികളുടെ അമ്പതിലേറെ കാവ്യ സമാഹാരങ്ങളില്‍ നിന്ന് ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, ഡോ. കെ. ശ്രീകുമാര്‍ എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here