Home CRIME കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയിൽ

കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയിൽ

0

മലപ്പുറം: ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസ് (38) നെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും മeഞ്ചരി പോലീസും ചേർന്ന് മഞ്ചേരി മുട്ടിപ്പാലത്ത് വച്ചു പിടികൂടി. 2010 ലെ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിൽ പിടിക്കപ്പെട്ട് ഒരു വർഷത്തോളം ജയിലിൽ കിടന്ന പ്രതിയാണ്‌ പുളിക്കൽ ഫിറോസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് നു ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ മലപ്പുറം നർക്കോട്ടിക്ക് സെൽ ഡി. വൈ. എസ്. പി പി. പി ഷംസിൻ്റെ നിർദ്ദേശപ്രകാരം മഞ്ചേരി ഇൻസ്പക്ടർ കെ. പി അഭിലാഷ്, എസ്. ഐ ഉമ്മർ മേമന എന്നിവരുടെ നേതൃത്വത്തിൽ ‘ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ മഞ്ചേരി സ്റ്റേഷനിലെ ഷഹബിൻ, ഹരിലാൽ, സലീം എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here