Home CRIME കൂട്ടായി കോതപ്പറമ്പ് സംഘർഷം; പ്രതി അറസ്റ്റിൽ

കൂട്ടായി കോതപ്പറമ്പ് സംഘർഷം; പ്രതി അറസ്റ്റിൽ

0

തിരൂർ: നോർത്ത് കൂട്ടായി റാത്തീബ് ജുമാമസ്ജിദ് പരിസരത്ത് വെച്ച് കോതപറമ്പ് സ്വദേശി മൂസാൻ്റെ പുരക്കൽ മുഹമ്മദ് റാഫിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ കോതപറമ്പ് ജാറക്കടവത്ത് അലിക്കുട്ടിയെ (46) തിരൂർ പാെലീസ് അറസ്റ്റ് ചെയ്തു. തിരൂർ സി.ഐ ടി.പി ഫർഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചത്. ഈ മാസം 19 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്ന് . സംഘർഷത്തിൽ ഇരുവർക്കും പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here