Home NEWS കമ്യൂണിറ്റി കിച്ചണിൽ താരങ്ങളായി ട്രാൻസ്‌ജെൻഡേഴ്‌സ്

കമ്യൂണിറ്റി കിച്ചണിൽ താരങ്ങളായി ട്രാൻസ്‌ജെൻഡേഴ്‌സ്

0

തിരൂർ: ലോക്ക് ഡൗണിനെ തുടർന്ന് ഒറ്റപ്പെട്ടവർ പട്ടിണി കിടക്കാതിരിക്കാൻ തിരൂർ നഗരസഭയിൽ പ്രവർത്തനമാരംഭിച്ച കമ്യൂണിറ്റി കിച്ചണിൽ താരങ്ങളായി ട്രാൻസ്‌ജെൻഡേഴ്‌സും. കഴിഞ്ഞ ദിവസങ്ങളിലായി തുടക്കം കുറിച്ച കമ്യൂണിറ്റി കിച്ചണിൽ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. കൊറോണ വ്യാപനം തടയാൻ നടപ്പിലാക്കിയ ലോക്ഡൗണിനെ തുടർന്ന് ഹോട്ടലുകളും മറ്റും അടച്ചിട്ടതോടെ പട്ടിണിയിലായ തെരുവിലെ അന്തേവാസികൾക്കും ഒറ്റപ്പെട്ടവരും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ആയിരത്തോളം പേർക്കാണ് നഗരസഭ ഭക്ഷണമൊരുക്കുന്നത്.
തിരൂർ വാഗൺട്രാജഡി ടൗൺഹാളിലെ കിച്ചൺഹാളും ദാറുസലാം ഓഡിറ്റോറിയത്തിലെ കിച്ചൺഹാളിലുമായി ട്രാൻസ്‌ജെൻഡേഴ്‌സും കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമായി മുപ്പതോളം പേരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. വാർഡ് 7 മുതൽ 15 വരെയുള്ള വാർഡുകളിലേക്കുള്ള ഭക്ഷണം ദാറുസലാം കിച്ചൺഹാളിലാണ് തയ്യാറാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here