Home LOCAL NEWS ജഫ്‌ന മരം കയറുന്നു, പറവകൾക്ക് കുടിനീരൊരുക്കാൻ

ജഫ്‌ന മരം കയറുന്നു, പറവകൾക്ക് കുടിനീരൊരുക്കാൻ

0

പറവണ്ണ: ചൂട് കൂടി വരികയാണ്, ചൂടിന്റെ കാഠിന്യം എല്ലാ ജീവജാലങ്ങൾക്കും ഒരേപോലെയാണ്. ഈ തിരിച്ചറിവാണ് തിരൂർ പറവണ്ണയിലെ നാലാം ക്ലാസുകാരി ജഫ്‌നയെ ഒരു ‘മരംകയറി’ ആക്കിയത്. ഈ മിടുക്കി മരം കയറുന്നത് ബാല്യ കുസൃതികളുടെ ഭാഗമായല്ല, മറിച്ച് കടുത്ത വേനലിൽ കുടിനീര് ലഭിക്കാതെ തൊണ്ടവരണ്ട പറവകൾക്ക് ചുണ്ട് നനക്കാനുള്ള കുടിവെള്ളമൊരുക്കാനാണ്.

വീടിന് സമീപത്തും അയൽ പക്കത്തുമുള്ള മരങ്ങളിലായി നിരവധി തണ്ണീർ കുടങ്ങളാണ് ജഫ്‌ന ഒരുക്കിയിരിക്കുന്നത്. തണ്ണീർ കുടങ്ങളുമായി മരത്തിൽ കൊത്തിപ്പിടിച്ച് കയറുന്ന ജഫ്നയുടെ പ്രവർത്തിയിൽ ആദ്യം വീട്ടുകാർക്ക് ഭയവും ആശങ്കയും തോന്നിയെങ്കിലും ചെയ്യുന്നത് പുണ്യപ്രവൃത്തിയായതിനാൽ വീട്ടുകാർ പൂർണ പിന്തുണ നൽകി. ജഫ്‌നയൊരുക്കിയ തണ്ണീർ കുടങ്ങളിൽ സ്ഥിരം കാണുന്നതും അല്ലാത്തതുമായ നിരവധി പറവകൾ കുടിനീര് തേടിയെത്തുന്നത് കൗതുകത്തോടെയാണ് ഇപ്പോൾ വീട്ടുകാരും അയൽക്കാരും നോക്കി കാണുന്നത്.

വിരുന്നെത്തുന്ന പക്ഷികളോട് കിന്നാരം പറഞ്ഞും ദാഹജലം നൽകിയും ലോക്ക് ഡൗൺ അവധി ദിനങ്ങൾ അർഥപൂർണമാക്കുകയാണ് പറവണ്ണ ആലിൻചുവട്ടിൽ തായമ്മുന്റെ പുരക്കൽ അബ്ദുൽ സലാമിന്റെയും ഫാത്തിമയുടെയും മകളും പറവണ്ണ സലഫി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയുമായ ജഫ്‌ന.
[dflip id=”313″][/dflip]

 

LEAVE A REPLY

Please enter your comment!
Please enter your name here