Home FEATURE ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെയുണ്ട്

ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെയുണ്ട്

0

അദ്വൈത കൾച്ചറൽ സൊസൈറ്റി ഇന്ന് വെറുമൊരു കൂട്ടായ്മയല്ല. സമൂഹം പരിഹസിച്ച് ദൂരേക്ക് മാറ്റി നി ർത്തിയവരുടെ നിലനിൽപ്പിനായി പോരാടുന്ന സംഘടനയാണ്. നീതിക്ക് വേണ്ടി പൊരുതുന്നവരുടെ ഉച്ചത്തിലുള്ള ശബ്ദമാണ്. അദ്വൈത കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് നേഹ സി മേനോൻ അക്ഷരനാടിനോട് മനസ് തുറക്കുന്നു
[dflip id=”320″][/dflip]

ട്രാൻസ്‌ജെൻഡേഴ്‌സ് കമ്മ്യൂണിറ്റിക്ക് വേണ്ടി മലബാർ കേന്ദ്രീകരിച്ച് രണ്ടര വർഷം മുമ്പ് രൂപീകരിച്ച കൂട്ടായ്മയാണ് അദ്വൈത.
തിരൂർ പൊറ്റേത്തപ്പടിയിലാണ് ആസ്ഥാനം. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി 34 അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്.
ട്രാൻസ്‌ജെൻഡേഴ്‌സുകളുടെ പുരോഗതിക്കും വളർച്ചക്കും വേണ്ടി പ്രവർത്തിക്കുവാനും ഒപ്പം സാമൂഹിക സേവന- ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
നന്നെ ചെറുപ്പത്തിലെ തന്നെ വെല്ലുവിളികളും ദുരിതങ്ങളും നേരിടാൻ വിധിച്ചവരാണ് ഞങ്ങൾ. സ്വന്തം വീട്ടിൽ നിന്നുപോലും അവഗണന നേരിടേണ്ടി വരുന്നവർ. ഇക്കാരണത്താൽ വിദ്യാഭ്യാസം നേടാൻ പോലും ഭാഗ്യം കിട്ടാത്തവരാണ് ഞങ്ങളിൽ പലരും. ഇവർക്ക് തുല്യതാ കോഴ്‌സുകൾ വഴി വിദ്യാഭ്യാസം നേടാൻ അവസരമുണ്ടാക്കുന്നു. കൂടാതെ സ്വയം പര്യപ്തത കൈവരിക്കാൻ ഉതകുന്ന പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി തിരൂരിൽ ദിശ എന്ന പേരിൽ ജനസേവന കേന്ദ്രവും വിഭ എന്ന പേരിൽ ഒരു ഫാൻസി ആൻഡ് ഡാൻസ് കോസ്റ്റ്യൂംസ് ഷോപ്പും ആരംഭിച്ചു. ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയ ഇന്ത്യയിലെ ആദ്യ സർവീസ് സേവന കേന്ദ്രമാണ് തിരൂരിലെ ദിശ.
യാതൊരുവിധ രേഖകളും ഇല്ലാത്തവർക്ക് അധാർകാർഡ്, റേഷൻ കാർഡ് മുതലായവ ഉണ്ടാക്കാൻ എല്ലാ സഹായവും കൂട്ടായ്മ ചെയ്യുന്നു. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ട സഹായവും ചെയ്തുകൊടുക്കുന്നു. ഇപ്പോൾ എല്ലാവർക്കും രേഖകളായി. ഇനി റേഷൻ കാർഡുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങൾ ഇപ്പോൾ സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ട്. തിരൂർ നഗരസഭ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിൽ അദ്വൈത അംഗങ്ങൾ എല്ലാ പ്രവർത്തനങ്ങളിലും രംഗത്തുണ്ട്. ഭക്ഷണമൊരുക്കുന്നതിലും അവ പായ്ക്ക് ചെയ്യുന്നതിലും കുടുംബശ്രീ അംഗങ്ങളുമായി ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ പ്രളയ കാലത്ത് തിരൂരിൽ കലാ സന്ധ്യ നടത്തി കിട്ടിയ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ സാധിച്ചു.
കൂടാതെ നിർധനരായ 20 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പൊന്നാനിയിലെ പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിന് ധനസഹായം നൽകി. ഈ ലോക്ക്ഡൗൺ കാലത്ത് ജോലിയും കൂലിയുമില്ലാതെ നിത്യവൃത്തിക്ക് വേണ്ടി പ്രയാസപ്പെടുന്ന 18 കുടുംബങ്ങൾക്ക് തിരൂർ സാന്ത്വന കൂട്ടായ്മയുടെ സഹകരണത്തോടെ ഭക്ഷണ കിറ്റുകൾ നൽകി.
സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിർധനർക്ക് സഹായം ചെയ്യാനും സമൂഹത്തിന്റെ പൊതു വിഷയങ്ങളിൽ ഇടപെടാനും മറ്റ് കൂട്ടായ്മകളെ പോലെ ഞങ്ങളും പ്രവർത്തിക്കുന്നു. പക്ഷെ ഞങ്ങളോട് പഴയ രീതിയിൽ തന്നെ പെരുമാറുന്നവർ ഇനി യും ധാരാളമുണ്ട് എന്നത് ഏറെ ഖേദകരമാണ്.
ജീവിത സാഹചര്യം കൊണ്ട് മോശം അവസ്ഥയിൽ ജീവിക്കുന്നവരുണ്ടാകാം. അവരെ ബോധവത്കരിച്ച് മാറ്റത്തിന്റെ, നന്മയുടെ വഴിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അദ്വൈത ഇക്കാര്യത്തിൽ ഏറെ വിജയിച്ചുവരുന്നു എന്നത് സന്തോഷകരം തന്നെ.
സമൂഹത്തിലെ നല്ലൊരുശതമാനം ഞങ്ങളുടെ സേവന പ്രവർത്തനങ്ങളെ പിന്തുണക്കുന്നവരും ചേർത്ത് പിടിക്കുന്നവരുമാണ്. ശേഷിക്കുന്നവർ ഞങ്ങളുടെ പ്രവർത്തനങ്ങളെ അടുത്തറിയണമെന്നും പിന്തുണ നൽകണമെന്നുമാണ് ഞങ്ങളുടെ അഭ്യർഥന.
ട്രാൻസ്‌ജെൻഡേഴ്‌സുകൾക്ക് സ്വന്തമായി വീടും ജോലിയുമൊക്കെയാണ് അദ്വൈതയുടെ ലക്ഷ്യമെന്ന് പറഞ്ഞ് സംസാരം അവസാനിപ്പിക്കുമ്പോൾ കൂട്ടായ്മയുടെ അധ്യക്ഷയായ നേഹ സി മോനോന്റെ മുഖത്ത് ആത്മ വിശ്വാസം നിറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here