Home LOCAL NEWS കാഴ്ച്ചകളെ ക്യാമറയിലാക്കി വിദ്യാർത്ഥികളുടെ ഇ ഫോട്ടോ മാഗസിൻ

കാഴ്ച്ചകളെ ക്യാമറയിലാക്കി വിദ്യാർത്ഥികളുടെ ഇ ഫോട്ടോ മാഗസിൻ

0

തിരൂർ: കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ ലോക് ഡൗൺ ഫലപ്രദമായി ഉപയോഗിക്കാൻ അധ്യാപകരിൽ നിന്ന് നിർദ്ദേശം ലഭിച്ചതോടെ വൈവിധ്യവും അഭിരുചിക്ക് ഇണങ്ങിയതുമാക്കി അവധിക്കാലത്തെ രസകരമാക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.
പറവണ്ണ സലഫി സ്്കൂളിലെ ലിറ്റിൽ ജേർണലിസ്റ്റ് ക്ലബ് അംഗങ്ങളാണ് കൊറോണ അവധിക്കാലം സവിശേഷതയോടെ ചിലവഴിക്കുന്നതതിന് ഇ മാഗസിൻ എന്ന ഇടം കണ്ടെത്തിയത്. അവധിയുടെ ആദ്യദിനങ്ങൾ ചിത്രം വരച്ചും നിറം നൽകിയും സമയം കളയുന്നതിനിടയിലാണ് ഇ ഫോട്ടോ മാഗസിൻ എന്ന ആശയം ക്ലാസ്സ് അദ്ധ്യാപിക ഇവർക്ക് നൽകിയത്. തുടർന്ന് അതിനുള്ള ഫോട്ടോയും രചനയും തയ്യാറാക്കി തുടങ്ങി. വീട്ടിനകത്തും മുറ്റത്തമുള്ള
ഓരോരുത്തർക്കും ഇഷ്ടപെട്ടവ മൊബൈൽ ക്യാമയിൽ പകർത്തി അവയുടെ സവിശേഷതകൾ കൂടി എഴുതിയാണ് വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുന്നത്. ക്ലാസ്സ് തല വാട്‌സപ്പ് കൂട്ടായ്മയിലൂടെയാണ് വിദ്യാർത്ഥികൾ മാഗസിനിലേക്ക് ആവശ്യമായ ഫോട്ടോകൾ കൈമാറുന്നത്. മിക്കവരും പ്രകൃതിയിലെ കാഴ്ചകളാണ് മൊബൈൽ ക്യാമറയിൽ പകർത്താൻ ഇഷ്ടപ്പെടുന്നത്. ഇവയിൽ തുമ്പിയും പൂമ്പാറ്റയും പഴങ്ങളും പച്ചക്കറിയുമുണ്ട്. വീട്ടിൽ വളർത്തുന്ന അരുമകളായ ജീവികളെയും വിദ്യാർഥികൾ ഇ ഫോട്ടോ മാഗസിനിലെ വിഷയമാക്കി മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികളായ മാഹിറ മജീദ്, സുഹൈബ് വി വി, ഗഫാർ സി എം ടി, അദ്ധ്യാപി ക ഹുസ്‌ന ഒ എ എന്നിവരാണ് ഫോട്ടോ മാഗസിന് നേതൃത്വം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here