Home ART വിശപ്പിന്റെ വേദന ഷോർട്ട് ഫിലിമാക്കി വിദ്യാർത്ഥികൾ

വിശപ്പിന്റെ വേദന ഷോർട്ട് ഫിലിമാക്കി വിദ്യാർത്ഥികൾ

0

തിരൂർ: വിശപ്പിന്റെ വേദനയും ഭക്ഷ്യ വസ്തുക്കൾ പാഴാക്കുന്നത് മൂലമുണ്ടാകുന്ന സാമൂഹിക വിപത്തും പ്രേക്ഷകരിൽ എത്തിച്ച് വിദ്യാർത്ഥികളുടെ ഷോർട്ട് ഫിലിം.
പറവണ്ണ സലഫി സ്‌കൂളിലെ സ്റ്റുഡന്റസ് ഫിലിം ക്ലബ്ബാണ് ‘ലഞ്ച് ബ്രേക്ക്’ എന്ന പേരിൽ ഷോർട്ട് ഫിലിം പുറത്തിറക്കിയത്. ക്ലാസ്സിലുള്ള ഓരോ വിദ്യാർത്ഥികളുടെയും ജീവിത പശ്ചാത്തലം മനസ്സിലാക്കാതെ അവരോട് മോശമായി പെരുമാറുന്ന അദ്ധ്യാപകരും കൂട്ടുകാരന്റെ വിഷമങ്ങൾ അറിയാതെ പോകുന്ന സഹപാഠികളുമാണ് ഷോർട്ട്് ഫിലിമിന്റെ ഇതിവൃത്തം.
അദ്ധ്യാപകൻ ദിനേശ് ഒഴൂർ കഥയും സംവിധാനവും നിർവഹിച്ച ഫിലിമിന്റെ ക്യാമറ ഷിബിൻ മാസ്റ്റർ പടിയും നിർമാണം ജൈസൽ മൂലക്കലുമാണ്. വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും അഭിനയിച്ച ഫിലിമിൽ സ്‌കൂൾ ലീഡർ ഷിമിൽ ഇല്ലിയാസ്, ആയിഷ ബരീർ, അദ്ധ്യാപിക സൈദ ശുകൂർ എന്നിവർ മുഖ്യ കഥാപത്രങ്ങളായി വേഷമിട്ടു.
അദ്ധ്യാപകരായ ടി മുനീർ, റസാഖ് പാലോളി, ഹുസ്‌ന ഒ എ, ഷഫീഖ തുടങ്ങിയവരുടെ പിന്തുണയിലാണ് വിദ്യാർത്ഥികൾ ലഞ്ച് ബ്രേക്ക് ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here