Home LOCAL NEWS ആലുവയില്‍ നിന്ന് പഠനോപകരണങ്ങൾ തിരൂരിലെ വീട്ടിലെത്തിച്ച് വൈറ്റ് ഗാര്‍ഡ്

ആലുവയില്‍ നിന്ന് പഠനോപകരണങ്ങൾ തിരൂരിലെ വീട്ടിലെത്തിച്ച് വൈറ്റ് ഗാര്‍ഡ്

0

തിരൂർ: ആലുവ ഡെന്റൽ കോളേജ് ഹോസ്റ്റലിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥിയുടെ പഠനോപകരണങ്ങൾ വീട്ടിൽ എത്തിച്ച് വൈറ്റ്ഗാർഡ്.
ആലുവയിൽ പഠിക്കുന്ന വെട്ടം പടിയം സ്വദേശി ഹനീനിന്റെ പഠനോപകരണങ്ങളാണ് വീട്ടിലെത്തിച്ചു നൽകിയത്. പരീക്ഷക്കുള്ള റെക്കോർഡ്സ് അടങ്ങുന്ന പഠന സാമഗ്രികളാണ് അതി സാഹസികമായി വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ എത്തിച്ചു നല്‍കിയത്. ബൈക്കിൽ ചെയിൻ സർവീസിലൂടെയാണ് ഈ മാതൃകാ പ്രവര്‍ത്തി നടത്തിയത്. വെട്ടം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷെഫീഖ് കുന്നത്തിനോട് വിഷയം അവതരിപ്പിച്ചതോടെയാണ് വൈറ്റ് ഗാർഡ് ദൗത്യം ഏറ്റെടുത്തത്.
വെട്ടം പഞ്ചായത്ത് ക്യാപ്റ്റൻ കാദർ ആലിൻചുവട്, തിരൂർ മണ്ഡലം ക്യാപ്റ്റൻ സിറാജ് പറമ്പിൽ, തവനൂർ മണ്ഡലം ക്യാപ്റ്റൻ ഹുസൈൻ, പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗങ്ങളായ നജ്മുദ്ധീൻ പരിയാപുരം, സൈനുദ്ധീൻ വെട്ടം, റാഷിദ് വെട്ടം തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here