Home Uncategorized പൊതുജനങ്ങൾ ലോക്കാവാതിരിക്കാൻ ലോക്കപ്പിൽ ഇവർ അധ്വാനത്തിലാണ്

പൊതുജനങ്ങൾ ലോക്കാവാതിരിക്കാൻ ലോക്കപ്പിൽ ഇവർ അധ്വാനത്തിലാണ്

0

ബൈജു തിരൂർ
തിരൂർ: തിരൂർ സബ്‌ജെയിലിലെ തടവുകാർ അധ്വാനത്തിലാണ്. ഇത് കേവലം പൈസക്ക് വേണ്ടിയുള്ള അധ്വാനമല്ല. മറിച്ച് കോവിഡ് മഹാമാരിയെ നാട്ടിൽ നിന്നും വേരോടെ പിഴുതെറിയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനുള്ള യജ്ഞത്തിലാണവർ. ഗുണനേന്മയുള്ള മാസ്‌കുകൾ നിർമിച്ച് നൽകിയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഈ റിമാൻഡ് പ്രതികൾ പങ്കാളികളാവുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ 2000 കോട്ടൻ മാസ്‌ക്കുകളാണ് ഇവർ ഉണ്ടാക്കിയത്.
തിരൂർ സ്വദേശികളായ അമീൻ, രമേഷ്, മനോജ് എന്നിവരാണ് തടവുകാർക്ക് മാസ്‌ക് നിർമാണത്തിനാവശ്യമായ പരിശീലനം നൽകിയത്.
ഇവരുടെ മേൽനോട്ടത്തിൽ തയ്യിൽ അഭ്യസിച്ച മൂന്ന് തടവുകാരുടെ കീഴിലാണ് മാസ്‌ക്കുകൾ നിർമ്മിച്ചു വരുന്നത്.മാസ്‌ക് 15 രൂപക്കാണ് വിൽക്കുന്നത്. പ്രകാശ് ഗ്യാസ് ഏജൻസി, തിരൂർ നഴ്‌സിംഗ് ഹോം, കെ.എസ്.ഇ.ബി ഓഫീസ് എന്നിവിടങ്ങളിൽ വിതരണം ചെയ്തത് ഈ മാസ്‌ക്കാണ്.
നഗരസഭക്ക് കീഴിലുള്ള അഭയാർത്ഥിക്യാമ്പിൽ കഴിയുന്നവർക്ക് സൗജന്യമായാണ് ഇവർ മാസ്‌ക് നൽകിയത്. കൂടുതൽ പൊതുജനങ്ങളിലേക്ക് മാസ്‌ക് എത്തിക്കുന്നതിനായി സബ് ജയിലിനുസമീപത്തായി വിപണന കൗണ്ടറും തുടങ്ങിയിട്ടുണ്ട്.
തിരൂർ സർക്കിൾ ഇൻസ്‌പെക്ടർ ടി.പി ഫർഷാദ് തിരൂർ നഴ്‌സിംഗ് ഹോം മാനേജർ രാധാകൃഷ്ണന് മാസ്‌ക്കുകൾ നൽകി കൊണ്ടാണ് കൗണ്ടർ ഉദ്ഘാടനം ചെയ്തത്.
ജയിൽ ഡി.ജി.പി ഋഷിരാജിസിങ്ങിന്റെ നിർദ്ദേശാനുസരണമാണ് ഇത്തരം പ്രവർത്തികൾ ചെയ്ത് വരുന്നതെന്ന് സൂപ്രണ്ട് മുഹമ്മദാലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here