Home NEWS സുകുമാരന് തുണയായി തിരൂർ ഫയർ ഫോഴ്സ്

സുകുമാരന് തുണയായി തിരൂർ ഫയർ ഫോഴ്സ്

0

തിരൂർ: കീമോതെറാപ്പിക്ക് ശേഷം അടിയന്തരമായി ചെയ്യാനുള്ള റേഡിയേഷനായി രോഗിയെ മലപ്പുറത്ത് നിന്ന് തലസ്ഥാന നഗരിയിലേക്കെത്തിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ലോക്ക് ഡൗണിൽ സർവ്വതും നിശ്ചലമായ അവസ്ഥയിലാണ് ഫയർ ഫോഴ്സ് തിരൂർ യൂനിറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചെട്ടിപ്പടി സ്വദേശിയായ 56 കാരൻ സുകുമാരനെ തുടർ ചികിത്സക്കായി തിരുവനന്തപുരത്തെത്തിച്ചത്. പരപ്പനങ്ങാടിയ്ക്ക് സമീപം ചെട്ടിപ്പടിയിൽ നിന്നായിരുന്നു ആ മഹനീയ മാതൃകയാത്ര. അഞ്ചു ദിവസം മുമ്പാണ് സിവിൽ ഡിഫൻസ് അംഗമായ സുധീഷ് തന്റെ ബന്ധുവായ സുകുമാരനെ തിരുവനന്തപുരം ആർ.സി.സിയിൽ എത്തിക്കാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി തിരൂർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ സമീപിച്ചത്. ക്യാൻസർ ചികിത്സക്കായി ആർ.സി.സിയിൽ എത്തണമെന്നും ആരും ആശുപത്രിയിൽ കൊണ്ടുപോകാനില്ലെന്നും ലോക്ക് ഡൗൺ കാരണം വണ്ടി കിട്ടുന്നില്ല എന്നും അറിയിക്കുകയായിരുന്നു.വിവരം ഉടൻ തിരൂർ ഫയർ സ്റ്റേഷൻ എസ്.ടി.ഒ പ്രമോദ്, പ്രതാപൻ, മദനമോഹനൻ, ഗിരീഷ്, സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ മേലുദ്യോഗസ്ഥന്മാരെ അറിയിക്കുകയും ദൂര യാത്ര്ക്ക് അനുമതി തേടുകയും ചെയ്തു. അനുമതി ലഭിച്ചതോടെ ചൊവ്വാഴ്ച്ച രാത്രി ഒൻപതിന് തിരൂർ ഫയർഫോഴ്സ് ആംബുലൻസിൽ തന്നെ ഡ്രൈവർമാരായ നൂറുദ്ദീൻ ഹിലാൽ, സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ യാത്ര ആരംഭിക്കുകയും ബുധനാഴ്ച്ച പുലർച്ചെ 5:30 ന് തിരുവനന്തപുരം ആർസിസിയിൽ രോഗിയുമായി എത്തുകയുമായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ഫയർ ഫോഴ്സ് ആശ്രയമായതിന്റെ ആശ്വാസത്തിലാണ് സുകുമാരനും കുടുംബവും.

LEAVE A REPLY

Please enter your comment!
Please enter your name here