Home NATIONAL രാജ്യത്ത് 24 മണിക്കൂറിനിടെ 73 കൊവിഡ് മരണം, മരണ സംഖ്യ 1,147 ആയി

രാജ്യത്ത് 24 മണിക്കൂറിനിടെ 73 കൊവിഡ് മരണം, മരണ സംഖ്യ 1,147 ആയി

0

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,147 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 1,993 പുതിയ കൊറോണ വൈറസ് കേസുകളും 73 മരണവും റിപ്പോർട്ട് ചെയ്തു. ആകെ വൈറസ് ബാധിതരുടെ എണ്ണം 35,043 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 25,007 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 8,888പേര്‍ രോഗമുക്തരായി.
ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 4,395 ആയി. തമിഴ്നാട്ടിൽ പുതുതായി 161 പേർക്ക് രോഗം സ്ഥിരീകരിച്ചു. 138 കേസുകൾ ചെന്നൈയിലാണ്. തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 2,323 ആയി.
മധ്യപ്രദേശിൽ 2,625, ഉത്തർപ്രദേശിൽ 2,211, ഡൽഹിയിൽ 3,515 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. ഡൽഹി ഹിന്ദു റാവു ആശുപത്രിയിൽ ഒരു നഴ്സിന് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹി മെട്രോയിൽ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് ജവാനും മയൂർ വിഹാറിലുള്ള 31 ബറ്റാലിയനിലെ 6 സിആർപിഎഫ് ജവാന്മാർക്കും കൊവിഡ് പോസറ്റീവായി. കൂടുതൽ പേർ നിരീക്ഷണത്തിലാണ്.
അതേസമയം, റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 25.19 ശതമാനം പേർ രോഗമുക്തി നേടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8,373 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 14 ദിവസം കൊണ്ട് രോഗമുക്തി നേടിയവരുടെ നിരക്ക് 13% ശതമാനത്തിൽനിന്ന് 25.19 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here