Home NATIONAL രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി

0

ഈമാസം 17 വരെയാണ് നീട്ടിയത്

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ ഈമാസം 17 വരെ നീട്ടി. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് കൂടി രാജ്യം അടച്ചിടാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ലോക്ക്ഡൗൺ സംബന്ധിച്ച ചർച്ചയിൽ പല സംസ്ഥാനങ്ങളും രണ്ടാഴ്ചകൂടി നീട്ടണമെന്ന നിർദേശമാണ് മുന്നോട്ടുവച്ചത്. ഇതേ തുടർന്നാണ് ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കേന്ദ്ര മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. മന്ത്രിസഭാ ഉപസമിതിയും രണ്ടാഴ്ച ലോക്ക്ഡൗൺ നീട്ടണമെന്ന് നിർദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here