Home COVID- 19 മലപ്പുറം ജില്ലയിലുള്ളത് 66,395 അതിഥി തൊഴിലാളികൾ

മലപ്പുറം ജില്ലയിലുള്ളത് 66,395 അതിഥി തൊഴിലാളികൾ

0

അതത് സംസ്ഥാനങ്ങളുടെ അനുമതിയോടെ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കും

മലപ്പുറം: ലോക്ഡൗൺ കാരണം നാട്ടിൽ പോകാനാവാതെ ജില്ലയിൽ കഴിയുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ മലപ്പുറം ജില്ലയിൽ നടപടികളായി. അതത്് സംസ്ഥാനങ്ങളുടെ അനുമതിയോടെ പ്രത്യേക തീവണ്ടികളിലാണ് സ്വന്തം നാടുകളിലേക്ക് യാത്രയാക്കുന്നത്. നേപ്പാളിൽ നിന്നുള്ള 76 പേരുൾപ്പടെ, 66,395 അതിഥി തൊഴിലാളികളാണ് നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ളത്. തദ്ദേശ സ്വയംഭരണം, തൊഴിൽ, പൊലീസ് വകുപ്പുകൾ ഇവരുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാൻ താത്പര്യമുള്ളവരെ കണ്ടെത്തി പൊലീസാണ് പട്ടിക തയ്യാറാക്കുന്നത്. പ്രത്യേക തീവണ്ടികൾ അനുവദിക്കുന്ന മുറയ്ക്ക് ഈ പട്ടിക പ്രകാരം ജില്ലാ ഭരണകൂടം യാത്രാ അനുമതി നൽകും. തിരിച്ചു പോകുന്ന തൊഴിലാളികളെ റെയിൽവെ സ്റ്റേഷനുകളിൽ എത്തിക്കുന്നതിനടക്കമുള്ള ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നടപ്പാക്കുന്നത്. യാത്രയ്ക്കായി ആരും നേരിട്ട് റെയിൽവെ സ്റ്റേഷനുകളിലും മറ്റിടങ്ങളിലും എത്താൻ പാടില്ല.
32 സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നിലവിൽ ജില്ലയിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളത് പശ്ചിമ ബംഗാളിൽ നിന്നാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള തൊഴിലാളികളുടെ എണ്ണം ചുവടെ ചേർക്കുന്നു.

• ആന്ധ്ര പ്രദേശ് – 252
• അരുണാചൽ പ്രദേശ് – 46
• അസം – 10,680
• ബിഹാർ – 6,578
• ഛണ്ഡിഗഡ് – 1
• ഛത്തിസ്ഗഡ് – 373
• ദമൻ ആന്‍റ് ദിയു – 2
• ഡൽഹി – 80
• ഗോവ – 4
• ഗുജറാത്ത് – 16
• ഹരിയാന – 16
• ജമ്മു കശ്മീർ – 10
• ഝാർഖണ്ഡ് – 1,700
• കർണ്ണാടക – 281
• ലക്ഷദ്വീപ് – 3
• മധ്യപ്രദേശ് – 802
• മഹാരാഷ്ട്ര – 170
• മണിപ്പൂർ – 34
• മേഘാലയ – 77
• മിസൊറാം – 3
• നാഗാലാന്റ് – 17
• ഒഡിഷ – 5,421
• പുതുച്ചേരി – 12
• പഞ്ചാബ് – 31
• രാജസ്ഥാൻ – 1,476
• തമിഴ്നാട് – 6,540
• തെലുങ്കാന – 11
• ത്രിപുര – 64
• ഉത്തർപ്രദേശ് – 4,633
• ഉത്തരാഖണ്ഡ് – 7
• പശ്ചിമ ബംഗാൾ – 26,977
• സിക്കിം – 2

• നേപ്പാൾ – 76

LEAVE A REPLY

Please enter your comment!
Please enter your name here