Home COVID- 19 തിരൂർ ഇരിങ്ങാവൂർ സ്വദേശി കോവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു

തിരൂർ ഇരിങ്ങാവൂർ സ്വദേശി കോവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു

0

തിരൂർ: ഇരിങ്ങാവൂർ കുറുപ്പിൻപടി സ്വദേശി പരേതനായ പുളിക്കപ്പറമ്പിൽ ഏന്തീൻകുട്ടി മാസ്റ്ററുടെ മകൻ സൈതലവിക്കുട്ടി ഹാജി(52) ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഷാർജ കെ എം സി സിയുടെയും യു എ ഇ സുന്നി സെന്ററിന്റെയും സജീവ പ്രവർത്തകനായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ദുബൈ അൽ ബർഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ബന്ധുക്കളുടെ അനുമതിയോടെ ദുബൈയിൽ ഖബറടക്കും. ഭാര്യ: സലീന, മക്കൾ: സൽവ മുഹ്‌സിന(ഒമാൻ), സൈനുദ്ധീൻ, സൈനുൽ ആബിദീൻ, ഫാത്തിമ സുഹ്‌റ. മരുമകൻ: മേടമ്മൽ മുഹമ്മദ് സഹീർ(ഒമാൻ). സഹോദരങ്ങൾ: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്ദുൽ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി.

LEAVE A REPLY

Please enter your comment!
Please enter your name here