Home AGRICULTURE കൃഷിയിടം പൊന്നണിഞ്ഞു, ഇവരുടെ മനസ് പോലെ

കൃഷിയിടം പൊന്നണിഞ്ഞു, ഇവരുടെ മനസ് പോലെ

0

വളവന്നൂർ: ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തി കുടുംബശ്രീ സംഘം ചെയ്ത ജൈവ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്.
വിഷം കലരാത്ത പച്ചക്കറി എന്ന മുദ്രാവാക്യമുയർത്തി തൂമ്പയുടെത്ത് മണ്ണിലേക്കിറങ്ങിയ ഈ പെൺസംഘം വിവിധയിനം പച്ചക്കറികളാണ് വിളയിച്ചെടുത്തത്.
വെണ്ട, മത്തൻ, പയർ, ചിരങ്ങ, പടവലം, കൈപ്പ, ചീര, ചോളം, വെള്ളരി, പീച്ചിക്ക, കുമ്പളം, തണ്ണി മത്തൻ തുടങ്ങിയവയാണ് 100 ശതമാനം ജൈവ രീതിയിൽ വളവന്നൂർ പാടത്ത് ഇവർ കൃഷി ചെയ്തത്.
കുടുംബശ്രീ പ്രസിഡന്റ് ഊർമിളയുടെ നേതൃത്വത്തിൽ ശാരദ, പ്രജീഷ, സലീന, കാർത്ത്യായനി, ആമിന, അൻഷിദ എന്നിവർ ചേർന്നാണ് കൃഷി ചെയ്തത്. വളവന്നൂർ പഞ്ചായത്തും കൃഷിഭവനും നൽകിയ വിത്തുകൾക്ക് പുറമെ മറ്റ് വ്യക്തികളിൽനിന്ന് ശേഖരിച്ച വിത്തുകളും ഇവർ ഉപയോഗിച്ചു. വീട്ടുജോലികൾ കഴിഞ്ഞ് വൈകുന്നേരങ്ങളിലാണ് നനയ്ക്കും പരിചരണത്തിനുമെല്ലാം ഇവർ സമയം കണ്ടെത്തുന്നത്.
കിട്ടുന്ന വിളകൾ പരസ്പരം പങ്കിട്ടെടുക്കുകയും ഒപ്പം നാട്ടുകാർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും വരും വർഷങ്ങളിൽ കൃഷി കൂടുതൽ വ്യാപിപ്പിക്കാനാണ് ഈ വനിതാസംഘത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here