Home COVID- 19 വ്യാപാര സ്ഥാപനങ്ങൾക്ക് കാവലായി ഈ സന്നദ്ധ സേന

വ്യാപാര സ്ഥാപനങ്ങൾക്ക് കാവലായി ഈ സന്നദ്ധ സേന

0

തിരൂർ: ലോക്ഡൗൺ കാലത്ത് തിരൂർ നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ തുടരുന്ന രാത്രി കാവൽ ഒരു മാസം പിന്നിട്ടു.
സംസ്ഥാനത്തിന് തന്നെ മാതൃകയായുള്ള ഈ പ്രവർത്തനത്തിന് ഇതിനോടകം തന്നെ 100 ലധികം സന്നദ്ധപ്രവർത്തകരാണ് പങ്കാളിയായത്. തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെയും യൂത്ത് വിംഗിന്റെയും വിവിധ പോഷക സംഘടനകളുടെയും പൊലീസിന്റെയും സഹകരണത്തോടെയാണ് സന്നദ്ധപ്രവർത്തകരായ യുവാക്കളെ പങ്കാളിയാക്കി രാത്രിയിൽ തിരൂർ നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കാവലേർപ്പെടുത്തിയത്.
ഓരോ ദിവസവും നാലാളുകൾ വീതമാണ് തിരൂരിൽ രാത്രി കാല പെട്രോളിംഗ് നടത്തിവരുന്നത്. ലോക്ഡൗൺ കഴിയുന്നത് വരെ ഇത്തരത്തിലുള്ള പ്രവർത്തനം തുടരും. രാത്രി 10.30ന് തിരൂർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് രാത്രികാല കാവലിന് തുടക്കമാവുന്നത്. പുലർച്ചെ അഞ്ച് വരെ ഇത് തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here