Home LOCAL NEWS അങ്ങിനെ ഈ ആറ് സഹോദരങ്ങൾ ചേർന്ന് ഒരു കിണർ കുഴിച്ചു

അങ്ങിനെ ഈ ആറ് സഹോദരങ്ങൾ ചേർന്ന് ഒരു കിണർ കുഴിച്ചു

0

കൽപകഞ്ചേരി: എല്ലാം ലോക്കായ ഈ ലോക്ക് ഡൗൺ കാലം ശരിക്കും പ്രയോജനപ്പെടുത്തിയവരിൽ മുൻ നിരയിലുണ്ടാവും കല്പകഞ്ചേരി കല്പകന്നൂർ കോന്നല്ലൂർ തറവാട്ടിലെ ഈ ആറ് സഹോദരങ്ങൾ. വെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന വീട്ടുമുറ്റത്ത് ഈ ആറുപേർ ചേർന്ന് ഒരു കിണർ കുഴിച്ചിരിക്കുകയാണ്.
കോന്നല്ലൂർ തറവാട്ടിലെ സഹോദരങ്ങളുടെ മക്കളായ അനിൽ, സതീഷ്, സുബിൻ, സുമിൽ, സുജിത്, സുബി എന്നിവരാണ് സ്വന്തമായി കിണർ കുഴിച്ച് നാട്ടുകാരെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തിയത്. ഈ ജോലിയിൽ ഒരുപരിചയവുമില്ലാത്തവരാണ് ഇവർ. അധ്യാപകൻ, എക്കൗണ്ടന്റ്, ഇലക്ട്രീഷ്യൻ, പെയിന്റർ, വിദ്യാർഥി തുടങ്ങിയ മേഖലകളാണ് ഇവർ. അപ്രതീക്ഷിതമായി വന്ന കോവിഡ് മഹാമാരിയിൽ രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ ഇവർ തറവാട്ടിൽ ശരിക്കും ലോക്കായി.
ഒഴിവ് സമയം വിരസതയിലേക്ക് മുഷിപ്പിലേക്കും നീങ്ങിയപ്പോൾ തോന്നിയ ആശയമാണ് ഇന്ന് ഈ കിണറായി രൂപപ്പെട്ടത്. പരിചയമില്ലാത്തതിനാൽ തുടക്കത്തിൽ വലിയ പ്രയാസം നേരിട്ടെങ്കിലും പക്ഷെ ഇവർ പിന്മാറിയില്ല. മൂന്ന് നാല് കോൽ താഴ്ന്നപ്പോൾ കിട്ടിയ ആത്മവിശ്വാസം പിന്നീട് ഇവർക്ക് എണ്ണയിട്ട എന്ത്രം പോലെ കൃത്യമായ സമയം പാലിച്ചുള്ള ചിട്ടയായ ജോലി ചെയ്യാൻ പ്രചോദനമായി. രാവിലെ 9 നാരംഭിച്ച് വൈകുന്നേരം 6 വരെ തുടർച്ചയായ 22 ദിവസത്തെ കഠിനാധ്വാനം.
12 കോൽ താഴ്ന്നപ്പോൾ പ്രതീക്ഷയുടെ ചെറുനനവ്. പിന്നീടുള്ള ഓരോ അടിയിലും നീരുറവയുടെ ശക്തി കൂടിവന്നു. 14 കോൽ എത്തിയപ്പോൾ തുടർന്ന് കുഴിക്കാൻ കഴിയാത്ത അത്രയ്ക്ക് വെള്ളം. ഇവരുടെ ആത്മ സമർപ്പണത്തിന് പ്രകൃതി അറിഞ്ഞ് നൽകിയ സ്‌നേഹ സമ്മാനം.

LEAVE A REPLY

Please enter your comment!
Please enter your name here