Home LOCAL NEWS അക്ഷരനാട് വാർത്ത തുണയായി;ഷെഫിനെ തേടി അംഗീകാരമെത്തി

അക്ഷരനാട് വാർത്ത തുണയായി;ഷെഫിനെ തേടി അംഗീകാരമെത്തി

0

തിരൂർ: പഴയ ടീ ഷർട്ട് ഉപയോഗിച്ച് പൂച്ചട്ടി ഉണ്ടാക്കിയ ഷെഫിൻ ജലീലിനെ കുറിച്ച് അക്ഷരനാടിൽ വന്ന വാർത്ത ശ്രദ്ധയിൽ പെട്ട വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല നെല്ലാംഞ്ചേരിയും വെട്ടം അസിസ്‌റ്‌ന്റെ് കൃഷി ഓഫീസർ അനീഷും ഷെഫിനെ വീട്ടിലെത്തി അഭിനന്ദിച്ചു. പൂച്ചട്ടിയും കരകൗശല നിർമാണവും മാത്രമല്ല നല്ലൊരു കുട്ടിക്കർഷക കൂടിയാണ് ഷെഫിൻ. പച്ചക്കറിയും കരനെൽ കൃഷിയും ചെയ്യുന്നുണ്ട് ഈ മിടുക്കി. പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാതൃകയായ ഷെഫിൻ മട്ടുപ്പാവിലും വീട്ടുമുറ്റത്തും ഒരുക്കിയ പച്ചക്കറി തോട്ടവും മറ്റ് കൃഷികളും കണ്ട പ്രസിഡന്റ് വെട്ടം കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും പൂർണ പിന്തുണ അറിയിക്കുകയും പച്ചക്കറി വിത്തുകളും തൈകളും സമ്മാനമായി നൽകി ആദരിക്കുകയും ചെയ്തു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പഞ്ചായത്തിൽ തുടങ്ങിയ സമൂഹ അടുക്കളയിലേക്ക് തന്റെ തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ ഷെഫിൻ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പറവണ്ണ സലഫി സ്‌കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന ഷെഫിൻ തന്റെ കൂട്ടുകാർക്കും അധ്യാപകർക്കും കാന്താരി മുളക് തൈകൾ നൽകിയതും കൂട്ടുകാർക്ക് കൃഷി അനുഭവങ്ങൾ പങ്ക് വെക്കാനായി യൂട്യൂബ് ചാനൽ തുടങ്ങിയും ശ്രദ്ധ നേടിയിരുന്നു. വിദ്യാലയത്തിലെ ഹരിത സേന അംഗമാണ് ഷെഫിൻ.

LEAVE A REPLY

Please enter your comment!
Please enter your name here