Home ART അവധികാലത്ത് കുടുംബ മാഗസിൻ ഒരുക്കി വിദ്യാർത്ഥികൾ

അവധികാലത്ത് കുടുംബ മാഗസിൻ ഒരുക്കി വിദ്യാർത്ഥികൾ

0

പറവണ്ണ: ലോക് ഡൗൺ അവധിയിൽ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും സർഗ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനായി കുടുംബ മാഗസിനുമായി വിദ്യാർത്ഥികൾ. പറവണ്ണ സലഫി സ്‌കൂൾ വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിലാണ് മാഗസിനുകൾ ഒരുക്കുന്നത്.
ലോക് ഡൗൺ കാരണം മുഴുവൻ സമയവും വീട്ടിൽ കുടുംബത്തോടൊപ്പം കഴിയുന്നതിനാൽ കുടുംബത്തിലെ എല്ലാം അംഗങ്ങളുടെയും സഹായത്തോടെയാണ് കുടുംബ മാഗസിൻ തയ്യാറാക്കുന്നത്.
സ്‌കൂൾ പ്രവേശനോൽസത്തിന് വിദ്യാർഥികൾ തയ്യാറാക്കുന്ന മാഗസിനുകളുടെ പ്രദർശനം ഒരുക്കും. കഥ, കവിത, യാത്രാനുഭവം, ശാസ്ത്രകൗതുകങ്ങൾ, പ്രാദേശിക ചരിത്രം, വ്യക്തി വിശേഷങ്ങൾ, കാർട്ടൂൺ, ചിത്രം തുടങ്ങിയവക്ക് പുറമെ കുടുംബത്തെപറ്റി കൂടുതൽ അറിയുന്നത്തിനായി കുടുംബ ചരിത്രരചന, മുതിർന്ന അംഗവുമായി അഭിമുഖം, ഫാമിലി ട്രീ എന്നിവയും ഉൾപെടുത്തിയാണ് കുടുംബ മാഗസിൻ തയ്യാറാക്കുന്നത്.
മാഗസിന്റെ പ്രകാശനം കുടുംബത്തിലെ ഏറ്റവും പ്രായമായ അംഗത്തിന് നൽകിയാണ് നിർവഹിക്കുക. വിദ്യാലയത്തിലെ വിദ്യാരംഗം ചുമതലയുള്ള അദ്ധ്യാപകരുടേയും രക്ഷിതാക്കളുടെയും സഹായം മാഗസിൻ തയ്യാറാക്കുന്നതിന് ലഭിക്കും.
ആദ്യമാഗസിന്റെ പ്രകാശനം അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി റിഫ സിനുവും പ്രീ പ്രൈമറി വിദ്യാർത്ഥിയായ അനിയനും ചേർന്ന് വീട്ടിലെ മുതിർന്ന അംഗമായ മുഹമ്മദിന് നൽകി നിർവഹിച്ചു. വല്യുയുപ്പയുടെ ഹജ്ജ് യാത്ര വിശേഷങ്ങളും വല്യുമ്മയുടെ പാചക കുറിപ്പും ഉൾപ്പെടുത്തിയാണ് റിഫയുടെ കുടുംബമാഗസിൻ പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here