Home HEALTH എച്ച്.എം.എസ് ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് തുടരുന്നു

എച്ച്.എം.എസ് ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് തുടരുന്നു

0

കോട്ടക്കൽ: കേരളത്തിലെ ആദ്യത്തെ ചിപ് സി ടി ഒ കാർഡിയാക് സെന്ററായ കോട്ടക്കൽ എച്ച്.എം.എസ് ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടരുന്നു.
ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദ്രോഗ ചികിത്സകൾ പൂർണമായും സൗജന്യമാണ്. ബൈപാസ് സർജറി പൂർണമായും ഒഴുവാക്കികൊണ്ടുള്ള അതിനൂതന ആൻജിയോപ്ലാസ്റ്റിയായ ചിപ് സി ടി ഒ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കാർഡിയാക് സെന്ററാണ് കോട്ടക്കൽ എച്ച് എം എസ് ആശുപത്രി. കൂടാതെ ഗൈനകോളജി, ജനറൽ സർജറി, ഓർത്തോ വിഭാഗങ്ങളിൽ അപ്പെന്റിസൈറ്റിസ്, പൈൽസ്, ഹെർണിയ ഹിസ്ട്രക്റ്റമി തുടങ്ങിയ സർജറികളും
ലിഗ്മെന്റ് റീകൺസ്ട്രക്ഷൻ ശസ്ത്രക്രിയാ സേവനവും ഹോസ്പിറ്റലിൽ ലഭ്യമാണ്. ശസ്ത്രക്രിയ കൂടാതെ ഗർഭാശയ മുഴ നീക്കം ചെയ്യുന്ന പ്രത്യേക യൂട്രൈൻ ആർട്ടറി എംബോളൈസേഷൻ ചികിത്സ വളരെ വിജയകരമായി ആശുപത്രിയിൽ ചെയ്തു വരുന്നു.
ആശുപത്രിയിൽ വരുമ്പോൾ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർ സൗജന്യ ചികിത്സക്ക് ഇൻഷുറൻസ് കാർഡ് നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9526800063, 04942605000.

LEAVE A REPLY

Please enter your comment!
Please enter your name here