Home LOCAL NEWS റമസാൻ കിറ്റ് വിതരണം ചെയ്തു

റമസാൻ കിറ്റ് വിതരണം ചെയ്തു

0

ചെറിയമുണ്ടം: വാണിയന്നൂർ ഷൈൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ കീഴിൽ പ്രവാസികൾ ഉൾപ്പെടെ കഷ്ടത അനുഭവിക്കുന്നവരുടെ വീടുകളിലേക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
150 വീടുകളിലേക്കുള്ള ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽ ഗഫൂറിന്റെ സാന്നിധ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ഇസ്മായിൽ ഹാജി നിർവഹിച്ചു. നേരെത്തെ കോവിഡ് 19 ന്റെ ഭാഗമായി 85 വീടുകളിലേക്കും ക്ലബ്ബിന്റെ കീഴിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരുന്നു. ശാഹുൽ, സാദിഖ്, ഫായിസ്, അൻസാരി എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here