Home AGRICULTURE മമ്മുഹാജിയുടെ പറമ്പിൽ ഈന്താണ് താരം

മമ്മുഹാജിയുടെ പറമ്പിൽ ഈന്താണ് താരം

0

കുഞ്ഞിമോൻ വെള്ളച്ചാൽ

താനാളൂർ: പുതുതലമുറകൾക്ക് അധികം പരിചയമില്ലാത്ത ഒന്നാണ് ഈന്ത്. എന്നാൽ ഇത് പഴമക്കാരുടെ ജീവിതത്തിന്റെ ഒരു ഭാഗവുമായിരുന്നു. പഴമയുടെ ഓർമകൾ നിലനിർത്താനും പുതുതലമുറക്ക് പരിചയപ്പെടുത്താനുമായി ഈന്തിനെ ഇന്നും പരിചരിച്ച് സംരക്ഷിക്കുന്ന ഒരു കർഷകനുണ്ട് താനാളൂരിൽ.
താനാളൂർ അയ്യായ പകരക്കുണ്ടിലെ സി.പി മമ്മുഹാജിയാണ് മറ്റ് കൃഷികളെപോലെ തന്നെ ഈന്ത് കൃഷിയും ചെയ്യുന്നത്. പകരക്കുണ്ടിലെ മമ്മുഹാജിയുടെ പറമ്പിൽ 150 ഓളം ഈന്ത് മരങ്ങളാണ് പൂത്ത് കായ്ച്ച് നിൽക്കുന്നത്.വർഷത്തിൽ ഒരു പ്രാവശ്യം വിളവ് തരുന്ന ഈന്ത് മാർച്ച്, ഏപ്രിൽ മാസത്തിലാണ് മൂത്ത് പഴുക്കുന്നത്. ഈന്ത് കായ കൊണ്ട് പുട്ട്, പത്തിരി, ചപ്പാത്തി, ദോശ, ഈന്തിൻ പുടി, ഹലുവ തുടങ്ങിയവ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.
ഇറച്ചി ചേർത്തുണ്ടാക്കുന്ന ഈന്തിൻപുടി എന്ന പ്രത്യേക വിഭവം മലബാറിൽ ഏറെ ഫെയ്മസാണ്. ഈന്തിൻ കായക്ക് പല ഭാഗങ്ങളിൽ നിന്നും ആവശ്യക്കാർ വരാറുണ്ടെന്ന് മമ്മുഹാജി പറയുന്നു. വിളവിന്റെ നല്ലൊരു ഭാഗം ആവശ്യക്കാർക്ക് കൊടുക്കും. ബാക്കിയുള്ളത് ഭൂമിയുടെ അവകാശികളായ പക്ഷിമൃഗാദികൾക്കായി മാറ്റിവെക്കുന്നു.നെല്ല്, വെറ്റില, കമുക്, തെങ്ങ്, പച്ചക്കറികൾ തുടങ്ങിയ കൃഷികൾ ചെയ്യുന്ന ഈ മാതൃകാ കർഷകൻ ഈന്തിൻ പട്ടകൾ തെങ്ങിന് വളമായി ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here