Home NEWS തിരൂര്‍ മംഗലത്ത് ഫ്രൂട്ട്സ് കടയിൽ നിന്ന് 70 ലിറ്റർ വൈൻ പിടിച്ചെടുത്തു

തിരൂര്‍ മംഗലത്ത് ഫ്രൂട്ട്സ് കടയിൽ നിന്ന് 70 ലിറ്റർ വൈൻ പിടിച്ചെടുത്തു

0

മംഗലം: തിരൂർ മംഗലത്ത് ഫ്രൂട്ട്സ് കടയിൽ നിന്നും 70 ലിറ്റർ വീഞ്ഞിന് സമാനമായ ലായനി പിടിച്ചെടുത്തു. തിരൂർ എക്സൈസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച ലായനി കണ്ടെടുത്തത്. സംഭവത്തിൽ കടയുടമ തൃപ്പങ്ങോട് ബീരാഞ്ചിറ കുഞ്ചുകടവ് സ്വദേശി വെട്ടൻ വീട്ടിൽ മൊയ്തുവിന്റെ മകൻ (39) ഹക്കീമിനെതിരെ കേസെടുത്തു. ഒരു ലിറ്റർ വീതമുള്ള 70 ബോട്ടിലിളായിരുന്നു ലായനി. ഒരു ബോട്ടിലിന് 120 രൂപ നിരക്കിലായിരുന്നു വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ലായനി കെമിക്കൽ ലാബിൽ അയച്ച് പരിശോധനാ ഫലം വന്ന ശേഷം കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. ലോക്ക് ഡൗണിൽ മദ്യ ഷോപ്പുകൾ അടച്ചതോടെ വ്യാജ മദ്യവും ചാരായ വാറ്റും വ്യാപകമാണ്. തിരൂർ എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
എക്സൈസ് സി ഐ അൻവർ സാദത്ത്, പ്രിവന്റീവ് ഓഫീസർമാരായ എസ് ജി സുനിൽ, പ്രശാന്ത്‌, സി ഇ ഒ രാകേഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here