Home LOCAL NEWS സാന്ത്വനം ഹെൽപ്പ് ലൈൻ തുണയായി, ഉമൈറിൻ്റെ വേദനക്ക് ആശ്വാസമായി

സാന്ത്വനം ഹെൽപ്പ് ലൈൻ തുണയായി, ഉമൈറിൻ്റെ വേദനക്ക് ആശ്വാസമായി

0

തിരൂർ: ഉമൈറിൻ്റെ വേദനയ്ക്ക് ആശ്വാസമേകാൻ സാന്ത്വനം ഹെൽപ്പ് ലൈൻ തുണയായി.ചെവിവേദനക്കുള്ള മരുന്ന് ലഭിക്കാതെ വിഷമിക്കുന്ന പത്താം ക്ലാസ് കാരനായ ഉമൈറിനാണ് എസ് വൈ എസ് സാന്ത്വനം ഹെൽപ് ലൈൻ വഴിമരുന്നെത്തിച്ച് നൽകിയത്.രണ്ട് വർഷം മുമ്പ് ചെവി കേൾവി കുറവ് കാരണം പൊള്ളാച്ചി എംസി വി ഹോസ്പിറ്റലിൽ വെച്ചാണ് ഓപ്പറേഷൻ നടന്നത്. 17 വയസ്സുവരെ വരെ തുടർച്ചയായി മരുന്ന് ഉപയോഗിക്കണമെന്ന ഡോക്ടറുടെ നിർദേശത്തെ തുടർന്ന് മുടങ്ങാതെ അത് നിർവ്വഹിച്ച് പോന്നെങ്കിലും ലോക്ക് ഡൗൺ കാരണം മരുന്ന് ലഭിക്കാതിരിക്കുകയും അസുഖം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സാന്ത്വനം തുണയായെത്തിയത്.
നാട്ടിലെ മെഡിക്കൽ ഷോപ്പുകളിലൊന്നും മരുന്ന് ലഭ്യമല്ല എന്നാണ് ഉമൈറിൻ്റെ പിതാവ് അബൂബക്കർ സഖാഫി പറയുന്നത്.മൂന്ന് മാസത്തിലൊരിക്കൽ പൊളളാച്ചിയിൽ എത്തി മരുന്ന് വാങ്ങലായിരുന്നു പതിവ്.ഇപ്പോൾ ഗതാഗത സൗകര്യമില്ലാത്തതിനാൽ എസ് വൈ എസ് സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയ ഹെൽപ് ലൈൻ സംവിധാന മുപയോഗപ്പെടുത്തി സാന്ത്വനം വളണ്ടിയർമാർ മെഡിചെയിൻ വഴി എം സി വി ഹോസ്പിറ്റലിൽ നിന്ന് മരുന്ന് എത്തിച്ചത്.
കാടാമ്പുഴ കരേക്കാട് സ്വദേശിയായ ഉമൈർ തൃശൂർ കേച്ചേരി എംഐസി അൽ അമീൻ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
സാന്ത്വനം ഹെൽപ് ലൈൻ വഴി ഓരോ ദിവസവും നൂറിലധികം രോഗികൾക്ക് മരുന്നും ആവശ്യമായ സ്ഥലങ്ങളിൽ ഭക്ഷ്യക്കിറ്റുകളും മറ്റും എത്തിച്ച് കൊണ്ടിരിക്കുന്നു. ലോക്ക് ഡൗൺപ്രഖ്യാപിക്കപ്പെട്ട ദിവസം മുതൽ ഹെൽപ് ലൈൻ സജീവമാണ്.മലപ്പുറം വെസ്റ്റ് ജില്ലയിൽ ഉമർ ശരീഫ് സഅദി, മുഹമ്മദ് മാസ്റ്റർ ക്ലാരി,കെ വി ഫഖ്റുദ്ധീൻ സഖാഫി,ഉസ്മാൻ സഖാഫി പൊന്നാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വോളണ്ടിയർ സേവനങ്ങൾ ഏകോപിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here