Home COVID- 19 സൗജന്യ ‘ഉജ്ജ്വല’ പാചകവാതകം മലപ്പുറം ജില്ലയിൽ 20,000 പേർക്ക് വിതരണം ചെയ്തു

സൗജന്യ ‘ഉജ്ജ്വല’ പാചകവാതകം മലപ്പുറം ജില്ലയിൽ 20,000 പേർക്ക് വിതരണം ചെയ്തു

0

മലപ്പുറം:  ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റ് പാവപ്പെട്ടവർക്കായി പ്രഖ്യാപിച്ച സൗജന്യ ‘ഉജ്ജ്വല’ പാചകവാതകം ജില്ലയിൽ ഇത് വരെ 20,000 പേർക്ക് വിതരണം ചെയ്തു. ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം ഏപ്രിൽ മുതൽ ജൂൺ വരെ 3 പാചകവാതക സിലിണ്ടറുകളാണ് ഗവണ്മെന്റ് സൗജന്യമായി നൽകുന്നത്. ഓരോ മാസവും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സിലിണ്ടർ ബുക്ക് ചെയ്യാൻ ആവശ്യമായ തുക നിക്ഷേപിച്ചാണ് സൗജന്യ കണക്ഷൻ നൽകുന്നത്. ലോക്ക്ഡൗൺ കാലത്ത് ഉണ്ടായ തൊഴിൽ നഷ്ടം കൊണ്ട് ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാണ് എല്ലാ മാസവും ലഭിക്കുന്ന സൗജന്യ പാചകവാതകം. ഏപ്രിൽ മാസത്തിൽ സൗജന്യ സിലിണ്ടർ ബുക്ക് ചെയ്തവരുടെ അക്കൗണ്ടിലേക്ക് മെയ് മാസത്തിലെ സിലിണ്ടറിന്റെ തുക ഉടൻ തന്നെ നിക്ഷേപിക്കുന്നതാണ്. ഏപ്രിലിൽ ബുക്ക് ചെയ്യാത്തവർക്ക് അവരുടെ അക്കൗണ്ടിൽ ആ മാസത്തേക്ക് ആയി നിക്ഷേപിച്ച തുക ഉപയോഗിച്ച് ഈ മാസം സിലിണ്ടർ ബുക്ക് ചെയ്യാം. ജൂൺ മാസത്തിൽ സൗജന്യ കണക്ഷൻ കാലാവധി കഴിയുമ്പോൾ ഏതെങ്കിലും ഗുണഭോക്താവിൻറെ അക്കൗണ്ടിൽ മുൻകൂർപണം ഉപയോഗിക്കാതെ കിടപ്പുണ്ടെങ്കിൽ അത് 2021 മാർച്ച് വരെ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here