Home NEWS പൊതു  വിഭാഗം സബ്‍സിഡി (നീല)കാർഡുടമകൾക്കുള്ള  സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാളെ(വെള്ളി) മുതൽ

പൊതു  വിഭാഗം സബ്‍സിഡി (നീല)കാർഡുടമകൾക്കുള്ള  സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാളെ(വെള്ളി) മുതൽ

0
മെയ് മാസത്തെ റേഷൻ വിഹിതം 20 നകം കൈപ്പറ്റണം
തിരൂർ: പൊതുവിഭാഗം സബ്സിഡി  (നീലകാർഡ്) വിഭാഗങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നാളെ(വെള്ളി) തുടങ്ങും. റേഷൻ കാർഡിലെ അവസാന അക്കം  പൂജ്യത്തിൽ അവസാനിക്കുന്നവർക്കാണ് നാളെ കിറ്റ് വിതരണമുണ്ടായിരിക്കുക. ശനിയാഴ്ച ഒന്ന് അവസാന അക്കമുള്ളവർക്കും 2,3 -മെയ് 11നും 4,5-മെയ് 12നും 6,7-മെയ് 13നും 8,9-മെയ് 14നുമാണ് വിതരണമുണ്ടായിരിക്കുക.62942 കാർഡുകളാണ് ഈ വിഭാഗത്തിലായി തിരൂർ സപ്ലൈ ഓഫീസിന് കീഴിലുള്ളത്. 269 റേഷൻ ഷോപ്പുകളും നിലവിലുണ്ട്. കേന്ദ്രസർക്കാരിൻെറ സൗജന്യ റേഷൻ വിഹിതം 20 ന് തുടങ്ങും. എ.എ.വൈ(മഞ്ഞ),മുൻഗണനാവിഭാഗം(പിങ്ക്) വിഭാഗം കാർഡുകളിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യമായാണ് വിതരണം ചെയ്യുക. 20 ന് മുമ്പായി മെയ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here