Home COVID- 19 നാല് വയസുകാരന്‍റെ സമ്പാദ്യം ക്യാൻസർ രോഗികളുടെ ചികിത്സക്ക്

നാല് വയസുകാരന്‍റെ സമ്പാദ്യം ക്യാൻസർ രോഗികളുടെ ചികിത്സക്ക്

0

കൽപകഞ്ചേരി: കിട്ടുന്ന പണം കുടുക്കയിലിട്ട് സ്വരുക്കൂട്ടുന്നത് ഇംറാന്റെ ശീലമാണ്. പിതാവും മാതാവും ബന്ധുക്കളും സ്‌നേഹത്തോടെ നൽകുന്നതത്രയും ഈ നാല് വയസുകാരൻ പണക്കുടുക്കയിലിട്ട് സൂക്ഷിച്ചു.
ഇപ്പോൾ ആ സമ്പാദ്യം ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി ഉപകാരപ്പെട്ടിരിക്കുകയാണ്. ബിസിനസുകാരനും സാമൂഹ്യ പ്രവർത്തകനുമായ കള്ളിയത്ത് മുഹമ്മദ് റിയാസിന്റെയും കല്ലിങ്ങൽപറമ്പ് എം. എസ്.എം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയായ ബദറുന്നീസയുടെയും മകനായ ഇംറാന്റെ സമ്പാദ്യം മുഴുവൻ കാൻസർ രോഗികളെ പരിചരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഇ.ടി.മുഹമ്മദ് ബഷീർ എം.പി നേതൃത്വം നൽകുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിലേക്ക് നൽകാനായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചു.
കുടുക്കയിൽ 11100 രൂപയാണുണ്ടായിരുന്നത്. അർഷാദ് തിരുനെല്ലി, നവാസ് പരപ്പനങ്ങാടി എന്നിവരും കുടുക്ക കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here