Home AGRICULTURE കാർഷിക പാരമ്പര്യം തിരിച്ചുപിടിക്കാൻ യുവാക്കൾ പാടത്ത്

കാർഷിക പാരമ്പര്യം തിരിച്ചുപിടിക്കാൻ യുവാക്കൾ പാടത്ത്

0

വാണിയന്നൂർ: കാർഷിക സ്വയം പര്യപ്തത ലക്ഷ്യമിട്ട് കരുത്തോടെ, കരുതലോടെ ഒരുകൂട്ടം യുവാക്കൾ മണ്ണിലേക്കിറങ്ങി. വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങളാണ് പാരമ്പര്യം തിരിച്ചുപിടിക്കാൻ കൃഷിയിലേക്കിറങ്ങിയത്.
വാണിയന്നൂരിൽ തരിശായി കിടന്നിരുന്ന അരയേക്കർ പാടത്ത് വിത്തെറിഞ്ഞാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന യുവജനക്ഷേമ ബോർഡും ഹരിത കേരള മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക പദ്ധതിയുടെ ഭാഗമായാണ് ഷൈൻ ഗ്രൂപ്പ് പ്രവർത്തകർ മണ്ണിലേക്കിറങ്ങിയത്. മാറിമാറി വരുന്ന കാലാവസ്ഥക്കനുസരിച്ച് വിവിധ കൃഷികൾ ചെയ്യാനാണ് ഇവരുടെ പദ്ധതി.
നേരത്തെ ചെയ്ത് വിജയിച്ച പച്ചക്കറി കൃഷിയാണ് ഇവർക്ക് പ്രചോദനമായത്. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം റഫീഖ് മാസ്റ്റർ വിത്തെറിഞ്ഞ് കാർഷിക പദ്ധതി ഉദ്ഘാടനം ചെയ്തു.
കെ പി മുസ്തഫ, വി നഹാസ്, സി മുഹമ്മദലി, കെ.പി രിഫാഹി തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here