Home COVID- 19 ഗൾഫിലേക്ക് മരുന്ന്: വേറിട്ട പ്രവർത്തനവുമായി എസ്.വൈ.എസ്

ഗൾഫിലേക്ക് മരുന്ന്: വേറിട്ട പ്രവർത്തനവുമായി എസ്.വൈ.എസ്

0

തിരൂർ: ഗൾഫ് രാജ്യങ്ങളിലേക്ക് അവശ്യമരുന്നുകളെത്തിച്ച് കാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ മാതൃക തീർക്കുകയാണ് എസ് വൈ എസ്. ലോക വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ പ്രവാസികൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് മരുന്നുകളുടെ ലഭ്യതക്കുറവ് മൂലമാണ്.
പലരും നാട്ടിൽ നിന്ന് മരുന്ന് എത്തിച്ച് ഉപയോഗിക്കുന്നവരായിരുന്നു. എന്നാൽ യാത്ര വിമാനങ്ങൾ നിറുത്തലാക്കപ്പെട്ടതോടെ പ്രവാസികളിൽ പലരും മരുന്ന് ലഭിക്കാതെ വളരെ പ്രയാസത്തിലായി. ഈ സാഹചര്യത്തിലാണ് എസ് വൈ എസിന്റെ സാന്ത്വനം വിഭാഗവും സംഘടനയുട ഗൾഫ് ഘടകമായ ഐ സി എഫും ചേർന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് അവശ്യമരുന്നുകൾ കയറ്റി അയക്കുന്നത്. എസ്.വൈ.എസ് ഹെൽപ് ലൈനുമായി ബന്ധപ്പെടുന്നവർക്കും ഐ.സി.എഫ് ഹെൽപ് ലൈനുമായി ബന്ധപ്പെടുന്നവർക്കും നിലവിൽ മരുന്ന് എത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സൗദി, യു എ ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള 89 പേർക്കാണ് ഇവർ മരുന്ന് എത്തിച്ചത്.
ഗൾഫിലേക്കെത്തുന്ന മരുന്നുകൾ ജി.സി.സി യിലെ ഐ.സി.എഫ് വോളണ്ടിയർമാരാണ് കൃത്യതയോടെ രോഗികൾക്ക് എത്തിച്ചുനൽകുന്നത്. ഇതിനായി പ്രത്യേക ഹെൽപ് ഡെസ്‌കും പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം വെസ്റ്റ് ജില്ലയിൽ വി.പി.എം ബഷീർ പറവൂർ, ഉമർ ശരീഫ് സഅദി, കെ വി ഫഖ്‌റുദ്ധീൻ സഖാഫി, ഇസ്മാൻ സഖാഫി,മുനീർ പാഴൂർ, യഅ്കൂബ് അഹ്‌സനി എന്നിവരാണ് നേതൃത്വം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here