Home RELIGION അജ്മൽ സൽമാന് ഇത് സ്വപ്‌ന സാക്ഷാത്കാരം

അജ്മൽ സൽമാന് ഇത് സ്വപ്‌ന സാക്ഷാത്കാരം

0

തിരൂർ: പ്രവാസിയായ അജ്മൽ സൽമാൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ്.
തിരൂർ ചമ്രവട്ടം അത്താണിപ്പടി സ്വദേശിയും ദുബൈ റിജൻസി ഗ്രൂപ്പ് ജീവനക്കാരനുമായ ഈ യുവാവ് വിശുദ്ധ ഖുർആന്റെ പൂർണ്ണ രൂപം സ്വന്തം കൈപടയിൽ എഴുതി തയ്യാറാക്കിയിരിക്കുകയാണ്.
അജ്മൽ സൽമാൻ ഒരു വർഷം കൊണ്ടാണ് തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയത്. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങൾ ഇദ്ദേഹം ഖുർആൻ എഴുത്തിനായി മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ റംസാനിൽ തുടങ്ങിയ എഴുത്ത് ഈ റംസാനിൽ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും നിബന്ധനകൾ പാലിക്കാനും തെറ്റുകൾ വരാതിരിക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അജ്മൽ പറഞ്ഞു.
മനോഹരമായ കൈപടയിലാണ് ഇദ്ദേഹം ഖുർആൻ എഴുതിയിരിക്കുന്നത്. തെക്കേവളപ്പിൽ അയ്യൂബിന്റെയും സലീനയുടെയും മകനായ സൽമാൻ തൃശൂർ റോയൽ എൻജിനീയറിംഗ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here