Home AGRICULTURE തരിശുനിലങ്ങളിൽ പൊന്നുവിളയിക്കാൻ പുല്ലൂർ ഗ്രാമീണം പൗരസമിതി

തരിശുനിലങ്ങളിൽ പൊന്നുവിളയിക്കാൻ പുല്ലൂർ ഗ്രാമീണം പൗരസമിതി

0

തലക്കാട്: രണ്ടര ഏക്കറോളം വരുന്ന ഭൂമിയില്‍ നെല്‍കൃഷിയിറക്കി മാതൃകയാകുകയാണ് തിരൂര്‍ പുല്ലൂരിലെ iഒരു കൂട്ടം കൃഷി സ്നേഹികള്‍. വര്‍ഷങ്ങളോളം തരിശായി ക്കിടന്നിരുന്ന സ്ഥലത്താണ് പുല്ലൂർ ഗ്രാമീണം പൗരമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കുന്നത്.
വിരിപ്പ് കൃഷിക്ക് വിത്തെറിഞ്ഞ് തലക്കാട് പഞ്ചായത്ത് കൃഷി ഓഫീസർ നഷ് വ തുടക്കം കുറിച്ചു. വരാനിരിക്കുന്ന ക്ഷാമകാലത്തെ അതിജീവിക്കാൻ കൃഷിക്ക് സന്നദ്ധരാവണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് ഈ കൂട്ടായ്മ മാതൃകാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പൂർണമായും ജൈവ രീതിയില്‍ നടത്തുന്ന കൃഷിക്ക് തലക്കാട് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും എല്ലാ വിധ സഹകരണങ്ങളുമുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. പുല്ലൂർ ഗ്രാമീണം പൗരസമിതി ചെയർമാൻ ഡോ.ഫർഹാസ്, പി ഹനീഫ മാസ്റ്റർ, ബഷീർ കെ പി, സാബിഖ് വലൂർ, ഉമ്മർ ഹാജി, ഇസ്മായിൽ വി. പി, യൂസഫ്. കെ.സി, ഷബീർ.എം, യാസിർ.ടി.പി, ഫൈസൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here