Home COVID- 19 രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു; 24 മണിക്കൂറിൽ രാജ്യത്ത് 3604 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു; 24 മണിക്കൂറിൽ രാജ്യത്ത് 3604 പുതിയ കേസുകൾ

0

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു. മെയ് 12 വരെ രാജ്യത്ത് 70, 756 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ പറഞ്ഞു. 2,293 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. അതേസമയം 22,455 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3604 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും ഹർഷ് വർദ്ധൻ അറിയിച്ചു. രാജ്യത്തെ മരണനിരക്ക് 3.2 ശതമാനവും രോഗമുക്തി നിരക്ക് 31.74 ശതമാനവുമാണ്. രാജ്യത്ത് 347 ഗവൺമെന്റ് ലാബുകളിലും 137 സ്വകാര്യ ലാബുകളിലുമായി പ്രതിദിനം 1 ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തുന്നു. ഇതുവരെ 17,62,840 പേർക്കാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here