Home COVID- 19 തിരൂർ സ്വദേശി കോവിഡ് ബാധിച്ച്  കുവൈത്തിൽ മരിച്ചു

തിരൂർ സ്വദേശി കോവിഡ് ബാധിച്ച്  കുവൈത്തിൽ മരിച്ചു

0

തിരൂര്‍: കോവിഡ് ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു. മംഗലം വഞ്ഞേരി പറമ്പില്‍ മുജീബ് റഹ്മാനാ(42)ണ് മരിച്ചത്. രണ്ടാഴ്ചയായി കുവൈത്തിലെ ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട് പണി പൂര്‍ത്തിയായി അടുത്തമാസം കുടിയിരിക്കലിനായി നാട്ടിലേക്ക് വരാനിരിക്കേയാണ് മരണം. പതിനഞ്ച് വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന മുജീബ് ഏഴ് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായി ജോലി നോക്കിയിരുന്ന മുജീബ് റഹ്മാന് കഴിഞ്ഞ വര്‍ഷമാണ് കുവൈത്ത് സര്‍ക്കാരിന്റെ റവന്യൂ വകുപ്പില്‍ ജോലി ലഭിച്ചത്. ഭാര്യ ഫസീന എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയാണ്. പ്രവാസിയും റിങ്ക് അല്‍ബുര്‍ദ ബേക്കറി സഥാപകരിലൊരാളുമായ ബാവയാണ് പിതാവ്. മാതാവ്: കുഞ്ഞിമോള്‍, മക്കള്‍: ഫൈസാന്‍ റഹ്മാന്‍, റെന റഹ്മാന്‍. സഹോദരങ്ങള്‍: ഫിനോസ് (സൗദി), സജില, സാജിദ.

LEAVE A REPLY

Please enter your comment!
Please enter your name here