Home COVID- 19 ആഘോഷങ്ങളും കൂട്ടപ്രാർത്ഥനകളുമില്ലാതെ ഇത്തവണത്തെ പെരുന്നാൾ

ആഘോഷങ്ങളും കൂട്ടപ്രാർത്ഥനകളുമില്ലാതെ ഇത്തവണത്തെ പെരുന്നാൾ

0

മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ പൂർണ്ണ പിന്തുണയുമായി മത സംഘടനാ നേതാക്കൾ

മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റംസാനിനെ തുടർന്നുള്ള ഈദ് ആഘോഷങ്ങളിലും പള്ളികളിലടക്കമുള്ള കൂട്ടപ്രാർത്ഥനകൾ ഒഴിവാക്കാമെന്ന് മത സംഘടനാ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മനുഷ്യന്റെ ജീവനാണ് ഇപ്പോൾ പ്രമുഖ്യം നൽകുന്നതെന്നും ഇത്തരം ഘട്ടങ്ങളിൽ വീടുകളിൽ പ്രാർത്ഥന നടത്താമെന്ന് വേദ ഗ്രന്ഥം പോലും പറഞ്ഞിട്ടുള്ളതിനാൽ തൽസ്ഥിതി തുടരുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മലപ്പുറത്ത് നിന്നുള്ള മതനേതാക്കൾ അറിയിച്ചു.
നേരത്തെ റംസാനിലെ സംഘം ചേർന്നുള്ള ഇഫ്ത്താർ വിരുന്നുകളും പ്രത്യേക പ്രാർത്ഥനകളും ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇവർ സർക്കാറിന്റെ നിർദേശങ്ങൾ പാലിച്ചിരുന്നു. സമസ്തയുടേതുൾപ്പടെ പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്ത ഘട്ടത്തിൽ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മത നേതാക്കളെ അറിയിച്ചു. വിവിധ മത സംഘടന പ്രതിനിധികളായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, ടി.കെ. അഷറഫ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, പി. മുജീബ് റഹ്മാൻ, എൻ.കെ. സദറുദ്ദീൻ, അഡ്വ. സയ്യിദ് ഹുദാവി തുടങ്ങിയവർ മലപ്പുറത്ത് നിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here