Home COVID- 19 സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്; ആർക്കും രോഗമുക്തിയില്ല

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്; ആർക്കും രോഗമുക്തിയില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കണ്ണൂർ സ്വദേശികളായ അഞ്ചുപേരും, മലപ്പുറം സ്വദേശികളായ മൂന്നുപേരും, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് സ്വദേശികളായ ഓരോരുത്തരുമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് വന്ന നാലുപേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന എട്ടുപേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആറ് പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. ഗുജറാത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വന്ന ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇതുവരെ 642 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 142 പേർ ഇപ്പോൾ ചികിത്സയിലാണ്. 72,000 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 71545 പേർ വീടുകളിലും 455 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 119 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 45527 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here