Home COVID- 19 മലപ്പുറം ജില്ലയിൽ എട്ട് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ എട്ട് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

0

കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശിക്കും കോവിഡ് ബാധ

മലപ്പുറം: ജില്ലയിൽ എട്ട് പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ തെന്നല തറയിൽ സ്വദേശി 36 കാരൻ, ചെന്നൈയിൽ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37കാരൻ, മാലിദ്വീപിൽ നിന്നെത്തിയവരായ ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരൻ, ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 46 കാരൻ, സിങ്കപ്പൂരിൽ നിന്നെത്തിയ കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരൻ അബുദബിയിൽ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി 35കാരൻ, കുവൈത്തിൽ നിന്നെത്തിയവരായ പാലക്കാട് നല്ലായ സ്വദേശി 39 കാരൻ, തിരൂരങ്ങാടി പി.പി റോഡ് സ്വദേശി 29കാരൻ എന്നിവർക്കാണ് മലപ്പുറം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഡൽഹിയിൽ നിന്നെത്തിയ രണ്ടത്താണി പൂവൻചിന സ്വദേശി 20കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു.
തെന്നല തറയിൽ സ്വദേശി മുബൈയിൽ നിന്ന് മെയ് 14നാണ് വീട്ടിലെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാളെ മെയ് 20ന് മഞ്ചേരി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽ നിന്ന് മെയ് 14നാണ് പൊന്നാനി ഈശ്വമംഗലം സ്വദേശിയും വീട്ടിലെത്തിയത്. ഇയാളെയും മെയ് 20ന് രോഗലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിദ്വീപിൽ നിന്ന് കപ്പൽ മാർഗമാണ് ഇരിമ്പിളിയം മങ്കേരി സ്വദേശിയും ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശിയും നാട്ടിലെത്തിയത്. മെയ് 12ന് കൊച്ചിയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 20ന് ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12ന് സിങ്കപ്പൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. എടപ്പാൾ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ രോഗലക്ഷണങ്ങളെ തുടർന്ന് ഇന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെയ് ഏഴിനാണ് വെളിയങ്കോട് ഗ്രാമം സ്വദേശി പ്രത്യേക വിമാനത്തിൽ അബുദബിയിൽ നിന്ന് കൊച്ചിയിൽ എത്തിയത്. കോഴിക്കോട് സർവകലാശാല കോവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് നെല്ലായ സ്വദേശിയും തിരൂരങ്ങാടി പി.പി റോഡ് സ്വദേശിയും കുവൈത്തിൽ നിന്ന് മെയ് 13നുള്ള പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കീഴാറ്റൂരിലെ കോവിഡ് കെയർ സെന്ററിലാക്കി. രോഗലക്ഷണങ്ങളെ തുടർന്ന് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ചികിത്സയിൽ കഴിയുന്ന രണ്ടത്താണി പൂവൻചിന സ്വദേശി ഡൽഹിയിൽ നിന്ന് മെയ് 20ന് പ്രത്യേക തീവണ്ടിയിലാണ് എത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാളെ മലപ്പുറം ജില്ലയിൽ പ്രവേശിപ്പിക്കാതെ കോഴിക്കോട് ഐസൊലേഷനിലാക്കുകയായിരുന്നു.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. 46 പേർ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here