Home LOCAL NEWS നഗരസഭ ബസ് സ്റ്റാന്‍റില്‍ ക്വാറന്‍റൈന്‍ സെന്‍ററില്‍ നിന്നുള്ള മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ

നഗരസഭ ബസ് സ്റ്റാന്‍റില്‍ ക്വാറന്‍റൈന്‍ സെന്‍ററില്‍ നിന്നുള്ള മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ

0

താനൂർ: നിർമ്മാണം പൂർത്തിയായ നഗരസഭ ബസ് സ്റ്റാന്‍റില്‍ ക്വാറന്‍റൈന്‍ സെന്‍ററില്‍ നിന്നുള്ള മാലിന്യം തള്ളി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
താനൂർ നഗരസഭ പുതിയ ബസ് സ്റ്റാന്റിലാണ് നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ ക്വാറന്റയിൻ കഴിയുന്നവർക്ക് നൽകിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും, ക്വാറന്റെെനിൽ കഴിയുന്നവർ ഉപയോഗിച്ച് ഒഴിവാക്കിയ മാസ്കുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയാണ് ഇവിടെ തള്ളിയിരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ നാലോടെ രണ്ടുപേർ പ്രദേശത്ത് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ നഗരസഭാ കൗൺസിലർ പി ടി ഇല്യാസിനെ അറിയിക്കുകയായിരുന്നു. രാവിലെ എട്ടോടെ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ക്വാറന്റെെൻ സെന്ററിൽ നിന്നുള്ള മാലിന്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ആരോഗ്യവകുപ്പ് അധികൃതരും പൊലീസിനെയും വിവരമറിയിച്ചു. നഗരസഭാ വൈസ് ചെയർമാന്റെ അനുമതിയോടെയാണ് മാലിന്യം തള്ളിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നാട്ടുകാരോട് പറഞ്ഞു. ഇതോടെ പ്രതിഷേധം ശക്തമായി. വൈകിട്ടോടെ സ്ഥലത്തെത്തിയ വൈസ് ചെയർമാൻ മാലിന്യം മാറ്റാം എന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അയഞ്ഞത്.
ക്വാറന്റെെൻ സെന്ററിൽ നിന്നുള്ള മാലിന്യം നശിപ്പിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ നിലനിൽക്കെയാണ് നഗരസഭാ ഭരണാധികാരികളുടെ അറിവോടെ ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പലപ്പോഴും പ്രദേശത്ത് മാലിന്യം തള്ളാറുണ്ട്. ഇതുകാരണം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ് ഇവിടം.
താനൂർ നഗരസഭ പരിധിയിൽ മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. സൂക്ഷ്മതയോടെയും സുരക്ഷിതമായും നശിപ്പിച്ചു കളയേണ്ടവ ജനവാസകേന്ദ്രത്തിൽ തള്ളിയത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here