Home COVID- 19 ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

0

മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മെയ് 21 ന് സ്വകാര്യ വാഹനത്തില്‍ വീട്ടില്‍ എത്തിയവരായ പരപ്പനങ്ങാടി സ്വദേശി 33 കാരന്‍, ഇദ്ദേഹത്തിന്റെ മാതാവ് 60 കാരി, മെയ് 14 ന് സ്വകാര്യ ബസില്‍ മുംബൈയില്‍ നിന്ന് വീട്ടിലെത്തിയ മുന്നിയൂര്‍ ആലുങ്ങല്‍ വെളിമുക്ക് സ്വദേശി 50 കാരന്‍, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ യാത്ര തിരിച്ച് മെയ് 20 ന് വീട്ടിലെത്തിയ മേലാറ്റൂര്‍ ചെമ്മാണിയോട് സ്വദേശി 24 കാരന്‍, മെയ് 20 ന് ദുബായില്‍ നിന്ന് വീട്ടിലെത്തിയ പൊന്നാനി പുളിക്കല്‍കടവ് സ്വദേശി 25 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ. ഇവര്‍ അഞ്ചുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77 ആയി. 49 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിനിയും മറ്റൊരാള്‍ പാലക്കാട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളായി 47 പേരാണ് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ ഒരു രോഗബാധിതന്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here