Home COVID- 19 തിരൂർ സ്വദേശി കോവിഡ് ബാധിച്ച് ദുബൈയിൽ നിര്യാതനായി

തിരൂർ സ്വദേശി കോവിഡ് ബാധിച്ച് ദുബൈയിൽ നിര്യാതനായി

0

തിരൂർ: കോവിഡ് ബാധിച്ച് തിരൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. മുത്തൂർ കൊടാലിൽ കുഞ്ഞുമുഹമ്മദ് മകൻ അബ്ദുൽ കരീം (48) ആണ് മരിച്ചത്. ദുബൈയിലെ സ്വകാര്യ കമ്പനി ജീവനാക്കാരനായ കരീം കോവിഡ് ബാധിച്ച് ദുബൈ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലം ചികിത്സയിലായിരുന്നു. വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്ന കരീം വെള്ളിയാഴ്ച ന്യൂമോണിയ മൂർഛിച്ച് മരണപ്പെടുകയായിരുന്നു.
തിരൂരിന്റെ പ്രവാസ കൂട്ടായ്മയായ ടീം തിരൂരിന്റെ മുൻ ജോയിന്റ് സെക്രട്ടറിയും നിലവിൽ എക്‌സിക്യൂട്ടീവ് അംഗമായും ദുബൈയിലെ കോരങ്ങത്ത് മഹല്ല് കമ്മിറ്റി ഖജാൻജിയായും പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സലീന. മക്കൾ: ഷഹൽ, സുഹ ഫാത്തിമ, സിദറ.

LEAVE A REPLY

Please enter your comment!
Please enter your name here