Home COVID- 19 കോവിഡ് ബാധിച്ചു പരപ്പനങ്ങാടി സ്വദേശിയായ മുൻ ഫുട്ബാൾ താരം മരിച്ചു

കോവിഡ് ബാധിച്ചു പരപ്പനങ്ങാടി സ്വദേശിയായ മുൻ ഫുട്ബാൾ താരം മരിച്ചു

0

പരപ്പനങ്ങാടി: കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.
മുൻ സന്തോഷ് ട്രോഫി താരം പരപ്പനങ്ങാടി സ്വദേശി എളേടത്ത് ഹംസക്കോയ (61) ആണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6.30ന് മരിച്ചത്. മെയ് 30ന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ക്രിട്ടിക്കൽ കെയർ ടീം പരിശോധിച്ച് ഐ.സി.യുവിലേക്ക് മാറ്റി വെന്റിലേറ്റർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ വിദഗ്ധ ചികിത്സ നൽകി വരികയായിരുന്നു. തുടർന്ന് നടത്തിയ ഇ.സി.ജി പരിശോധനയിൽ ഹൈപ്പർ ട്രോഫിക് കാർഡിയോ മയോപ്പതി സ്ഥിരീകരിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം, കടുത്ത ന്യുമോണിയ ബാധ എന്നിവയും കണ്ടെത്തി. ആരോഗ്യനില മോശമായതിനെ തുടർന്ന് സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം ജൂൺ അഞ്ചിന് പ്ലാസ്മ തെറാപ്പി ചികിത്സയും ലഭ്യമാക്കിയിരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. മെയ് 21 നാണ് ഹംസക്കോയ കുടുംബത്തോടൊപ്പം മുംബൈയിൽ നിന്ന് റോഡ് മാർഗം വീട്ടിൽ എത്തിയത്. മെയ് 26ന് രോഗ ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം മുംബൈയിൽ നിന്നെത്തിയ കുടുംബാംഗങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്. ഇവർ വീഡിയോ സംവിധാനത്തിലൂടെ മൃതദേഹം കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here