Home NEWS പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടത്തി

പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടത്തി

0

പരപ്പനങ്ങാടി: കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടത്തി. ഇന്ന് പുലർച്ചയോടെ പുത്തൻ കടപ്പുറം ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. പരപ്പനങ്ങാടി ഒട്ടുമ്മൽ ബീച്ചിലെ പിത്തപ്പേരി അസൈനാറിന്റെ മകൻ അബ്ദുൽ മുസാരി(14) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പരപ്പനങ്ങാടി ചാപ്പപടിയിൽ ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ കുട്ടിയെ കാണാതായത്. കൂട്ടുകാരായ 5 പേർ ചേർന്ന് കുളിക്കുകയായിരുന്നു. വലിയ തിരയിൽപെട്ട് കുട്ടികൾ അപകടത്തിൽ പെട്ടെങ്കിലും 4 പേർ നീന്തി രക്ഷപ്പെട്ടു. മുസാരി കടലിൽ താഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ കൂട്ടുകാരിലൊരാൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രക്ഷപെട്ട കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് മത്സ്യതൊഴിലാളികളും സന്നദ്ധ പ്രവർത്തകരും പോലീസും തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായയതിനാൽ രക്ഷാപ്രവർത്തനം നിഷ്ഫലമാവുകയായിരുന്നു. ഇന്ന് പുലർച്ചെ മത്സ്യതൊഴിലാളികളും മറ്റും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുത്തൻകടപ്പുറം ജി എം എൽ പി സ്‌കൂൾ എഴാം ക്ലാസ് വിദ്യാർത്ഥിയാണ് മുസാരി. മാതാവ്: ഖൈറുന്നിസ. സഹോരങ്ങൾ: റസ്‌നാ ബാനു, സിബ്‌നാ ബാനു.

[dflip id="313" type="thumb"][/dflip]
[dflip id="320" type="thumb"][/dflip]

LEAVE A REPLY

Please enter your comment!
Please enter your name here